കാസര്‍കോട്: ജല സുരക്ഷാ അവബോധം എല്ലാവരിലും ഉണ്ടാകണമെന്നും ഇത് വരും തലമുറയുടെ ബോധമണ്ഡലത്തിലെത്തിക്കുകയാണ് ജല സംരക്ഷണത്തിനായുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ജില്ലയിലെ വരള്‍ച്ച നേരിടാന്‍ ജില്ലാ പഞ്ചായത്ത് ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ജലസുരക്ഷ ശില്‍പ്പശാല ഡിപിസി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസുരക്ഷയുടെ ആവശ്യകത കുട്ടികളില്‍ നിന്ന് തന്നെ വളര്‍ത്തിയെടുക്കണം. പാരമ്പര്യമായി നമ്മള് വച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങളുണ്ട്. അത് നമ്മള് അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. കുട്ടികളുടെ ബോധമണ്ഡലത്തില്‍ ജലസുരക്ഷയുടെ അവബോധം വളര്‍ത്തുക വഴി ഭാവി തലമുറയില്‍ ജല സുരക്ഷ സാധ്യമാകും. തൊട്ടടുത്ത വീട്ടിലെ ജലക്ഷാമത്തെക്കുറിച്ച് ശ്രദ്ധിക്കാതെ സ്വന്തം വീട്ടുകിണറ്റിലെ വെള്ളം യഥേഷ്ടം ഉപയോഗിക്കുന്ന സ്ഥിതി തെറ്റാണെന്ന് തിരിച്ചറിയണം. വരും നാളുകളില്‍ കുടിവെള്ളം കിട്ടാതെ മരിക്കുന്ന സ്ഥിതിപോലും സംഭവിച്ചേക്കാം.
എന്‍.എ.നെല്ലിക്കുന്ന് എം എല്‍എ അധ്യക്ഷത വഹിച്ചു ജില്ലാ കളക്ടര്‍ ഇ ദേവദാസന് മുഖ്യാതിഥിയായിരുന്നു. സിപിസിആര്‍ഐ ഡയറകടര്‍ ഡോ:പി.ചൗഡപ്പ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്മോഹന്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ഫരീദ സക്കീര്‍ അഹമ്മദ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ:എ.പി.ഉഷ, അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ സ്വാഗതവും വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ഹര്‍ഷാദ് വോര്‍ക്കാടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: