മണലിപ്പുഴയില്‍ മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ ഹരിത വി. കുമാര്‍ പരിശോധന നടത്തുന്നു.
പാലിയേക്കര : മണലിപ്പുഴയില്‍ വന്‍തോതില്‍ മാലിന്യമൊഴുക്കിയതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ ഹരിത വി. കുമാര്‍ പരിശോധന നടത്തി. ശനിയാഴ്ച വൈകീട്ട് നാലിന് സ്ഥലത്തെത്തിയ സബ് കളക്ടര്‍ മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്കരണ സംവിധാനങ്ങള്‍ക്ക് സ്ഥാപിക്കണമെന്നും സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും സബ് കളക്ടര്‍ പറഞ്ഞു. മണലിപ്പുഴയുടെ നെ•ണിക്കര, തൃക്കൂര് പഞ്ചായത്തുകളില്‍പ്പെട്ട പ്രദേശങ്ങളിലാണ് മാലിന്യം കണ്ടത്. തലവണിക്കര തലോര്‍ കായല്‍ തോട്ടില്‍ കറുത്ത മാലിന്യം നിറഞ്ഞ് മടവാക്കര ചീപ്പ് പാലത്തിനു സമീപത്തുവെച്ച് മണലിപ്പുഴയില്‍ കലരുയായിരുന്നു. മടവാക്കര ചീപ്പ് പാലത്തിന് സമീപത്തുനിന്നു പുഴവെള്ളം കറുത്ത നിറത്തില്‍ രൂക്ഷ ഗന്ധത്തോടെയാണ് ഒഴുകുന്നത്. തലോര്‍, തലവണിക്കര, മടവാക്കര ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് പുഴയിലേക്ക് ഒഴുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നെ•ണിക്കര പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ മണലിപ്പുഴയിലാണ് എറവക്കാട് കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്നത്. മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പദ്ധതിയാണ് പഞ്ചായത്തിലെ പ്രധാന ആശ്രയം.
അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമായതിനെ തുടര്‍ന്നാണ് ജില്ലാ അധികൃതര്‍ പരിശോധനക്കെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എഞ്ചിനിയര്‍ വിജയലക്ഷ്മി, നെ•ണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്, പഞ്ചായത്തംഗങ്ങളായ വി.ആര്. സുരേഷ്, സതീശന്, ആനന്ദ് എന്നിവും സുരേഷ് കോവത്ത്, ടി. ശ്രീനാത് എന്നിവരും മണലിപ്പുഴ പഠന പ്രവര്‍ത്തകരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: