തിരുവല്ല: മോട്ടോര്‍ തൊഴിലാളികളോട് സര്‍ക്കാര്‍ നീതികാട്ടണമെന്നു ബിഎംഎസ് ജില്ലാ അദ്ധ്യക്ഷന്‍ എ.എസ്. രഘുനാഥ് ആവശ്യപ്പെട്ടു.അനാവശ്യമായി ചില ഉദ്യോഗസ്ഥര്‍ പെരുവഴിയില്‍ തൊഴിലാളികളെ പീഡിപ്പിക്കുകയാണ്. ഇതിനെതിരെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബിഎംഎസ് ഇരവിപേരൂര്‍ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,രഘു ഓതറ അദ്ധ്യക്ഷത വഹിച്ചു.മേഖല പ്രസിഡന്റ് ഹരികൂമാര്‍ ചുട്ടിയില്‍ പ്രഭാഷണം നടത്തി.പഞ്ചായത്ത് ഭാരവാഹികളായ പിടി.രാജന്‍.സുനില്‍.അനില്‍കുമാര്‍.,സുനില്‍ ഇലവുംകണ്ടത്തില്‍.രാഹുല്‍ തോട്ടപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
















