ചങ്ങനാശ്ശേരി: ചേരമര്‍ ഹിന്ദു മഹാസഭയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളി ഗുരുവിന്റെ 75-ാമത് ചരമദിനവും സി.എച്ച്.എം.എസ്. സ്ഥാപകനേതാവ് ആയ ഐക്കുഴി തങ്കപ്പന്‍ സാറിനും അനുസ്മരണം ആചരിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. കൊച്ചുകുഞ്ഞ് അദ്ധ്യക്ഷന്‍ ആയിരുന്നു. ജനറല്‍ സെക്രട്ടറി സി.കെ. രാഘവന്‍ മാസ്റ്റര്‍, റ്റി.ഐ. രമേശ്, പി.കെ. ഷാജി, കെ.പി. തങ്കപ്പന്‍, പി.കെ. രാജു, രമേശ് നാലുകോടി, രാജപ്പന്‍ ഏറ്റുമാനൂര്‍, പ്രസാദ് പാപ്പന് തുടങ്ങിയവര്‍ സംസാരിച്ചു. ജിഷാ മോളുടെ ഘാതകനെ അറസ്റ്റു ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു. ദേശീയ പട്ടികജാതി ഡെപ്യൂട്ടി കമ്മീഷന് പട്ടികജാതിക്കാരുടെ സംഘടനയെക്കുറിച്ചും ദളിത് ആരാണെന്നുള്ളതിനെക്കുറിച്ച് പട്ടികജാതി ക്ഷേമസമിതിക്ക് വിശദീകരണം നല്‍കുവാനും, 24 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സര്‍ക്കാരിന് നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.
















