മറിയപ്പള്ളി: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഭരണഘടനാപരമെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. സേവാഭാരതി മറിയപ്പള്ളി യൂണറ്റിന്റെയും പാഞ്ചജന്യം ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘചനാപരമായിത്തന്നെ കുട്ടികള്‍ക്ക് പഠനം സുരക്ഷിതവും സൗകര്യപ്രദവുമാക്കേണ്ടത് ഭരണകര്‍ത്താക്കളുടെ ഉത്തരവാദിത്വവുമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി സംഗമത്തില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ജസ്റ്റിസ് കെ.ടി.തോമസ് മറുപടി പറയുന്ന ചോദ്യോത്തര പരിപാടിയും സംഘടിപ്പിച്ചിരുന്നു. സംഗമത്തോടനുബന്ധിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണത്തിന്റ ഉദ്ഘാടനം രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ പ്രാന്തീയ കാര്യ സദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം നിര്‍വ്വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി ഹരികുമാര്‍, അര്‍ച്ചന സന്തോഷ്, നന്ദിത കൃഷ്ണന്‍, ആതിര വേണുഗോപാല്‍, അമലു.കെ.എം, ലക്ഷ്മി സുരേഷ്, അജ്ഞനാ ശങ്കര്‍, ഗൗരി പ്രിയ.പി.ജെ, റോഷന്‍ തോമസ്, ജാസിം നജീബ്, അനന്തു സന്തോഷ്, അലന്‍ എബി മാത്യു എന്നിവരെ അനുമോദിച്ചു. സേവാഭാരതി മറിയപ്പള്ളി യൂണിറ്റിന്റെ പ്രസിഡന്റ് കെ.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ശങ്കരന്‍ ജയടീച്ചര്‍, കെ.ബി.ചന്ദ്രന്‍, എസ്.വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















