കടുത്തുരുത്തി: ഞിഴുര്‍ പഞ്ചയത്തില്‍ തിരുവമ്പാടി ലക്ഷംവിട് കോളനിയിലെ അറോളം വിടുകള്‍ അപകടാവസ്ഥയില്‍. കനത്തമഴയില്‍ കിടന്നുറങ്ങാന്‍ നിവൃത്തിയില്ലാതെ കുടചൂടിയിരിക്കേണ്ട അവസ്ഥയിലാണ് വിട്ടുകാര്‍. ഒരുമേല്‍ക്കുരയില്‍ രണ്ട് വീടുകളാണത് നിര്‍മ്മിച്ചിട്ടുള്ളത്. കൊച്ചു കുട്ടികളും കൗമാരക്കാരായ പെണ്‍കുട്ടികളം മാതാപിതാക്കളും ഉള്‍പ്പടെയുളളവര്‍ ഒറ്റമുറിവിട്ടിലാണ് കഴിയുന്നത്. കനത്തമഴയില്‍ മേല്‍ക്കുരയിലുടെ വെളളമിറങ്ങിയതുമൂലം വെട്ടുകല്ലില്‍ നിര്‍മ്മിച്ച ഭിത്തി നനഞ്ഞ് വിണ്ടുകീറിയിരിക്കുകയാണ്. ഭിത്തിയുള്‍പ്പടെ കെട്ടിടം മറിഞ്ഞുവിഴാനുളള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. മേല്‍ക്കുരക്ക് മുകളില്‍ പടുത വലിച്ചുകെട്ടിയാണ് ഇവര്‍ കിടന്നുറങ്ങുന്നത്. ഒറ്റ മേല്‍ക്കുരയിലെ ഇരട്ടവിടുകളില്‍ കഴിയുന്നവര്‍ മുഴുവന്‍ കുലിപ്പണിക്കാരാണ്. വര്‍ഷങ്ങളായി അറ്റകുറ്റ പണിനടത്താതെ ഒഴിഞ്ഞുമാറുകയണ് അധികൃതര്‍. ഇനിയെങ്കിലും അധികൃതരുടെ കനിവ് ഉണ്ടാകണമെന്നാണ് കോളനിക്കാരുടെ അവശ്യം
















