നമ്മുട ഭക്തി, കുരങ്ങന്റെ കുട്ടിയുടേതുപോലെയാകരുത്. കുരങ്ങിന്റെ കുഞ്ഞ് തള്ളയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചിരിക്കും. തള്ള വൃക്ഷത്തിന്റെ ശാഖകളില്‍നിന്നും ശാഖകളിലേയ്ക്ക് ചാടുമ്പോള്‍ കുഞ്ഞിന്റെ പിടി ഒന്നയഞ്ഞാല്മതി. താഴെവീണിരിക്കും. അതിന്നാല്‍ അവിടുന്ന് തന്നെ പിടിക്കണേ എന്നായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന.
ആ സമര്‍പ്പണ ഭാവം നമുക്കുണ്ടായിരിക്കണം. അപ്പോള്‍ ഭയക്കേണ്ടതില്ല. അവിടുന്ന് പിടിവിട്ടാലും അവിടുത്തെ പിടി അയയാതെ നമ്മെ സംരക്ഷിച്ചുകൊള്ളും.
പൂച്ചക്കുട്ടിക്ക് കരയാന്‍ മാത്രമേ അറിയൂ. തള്ള അതിനെ വേണ്ടിടത്ത് എത്തിക്കും. കുട്ടിക്ക് ഭയക്കേണ്ടതില്ല.
തള്ള കൈവിടുകയുമില്ല. ഇതുപോലെ അമ്മ അവിടുന്ന് എന്നെ കൈപിടിച്ച് നയിക്കൂ എന്നായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്. അവിടുന്ന് പിടിച്ചാല്‍ പിന്നെ ഭയക്കേണ്ടില്ല. നാം വീണുപോകുമെന്ന് ഭയക്കാനില്ല. വഴിതെറ്റിപ്പോകാതിരിക്കാനുള്ളസംരക്ഷണം നമുക്ക് ആശക്തി തന്നിരിക്കും.
















