വിദ്യാനഗര്‍: കാസര്‍കോട് ചിന്മയമിഷന് ഭഗവദ്ഗീതയുടെ വിശദമായ പഠനത്തിനു വേണ്ടി ആവിഷ്കരിച്ച ഭഗവദ്ഗീത അന്തര്യോഗത്തിന്റെ വിജയകരമായ പരിസമാപ്തിക്കു ശേഷം അവതരിപ്പിക്കുന്ന നൂതനമായ ഒരു ഗീതാപഠന പദ്ധതിയാണ് ഭഗവദ്ഗീത സ്വാദ്ധ്യായ യജ്ഞം. പഠിതാക്കള്‍ക്ക് ഭഗവദ്ഗീത പാരായണം, പഠനം, പ്രവചനം എന്നിവ സാധ്യമാക്കുംവിധമാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഈ ഗീതാ പഠന പദ്ധതിയുടെ ആചാര്യന് സ്വാമി വിവിക്താനന്ദ സരസ്വതിയാണ്.
സ്വാദ്ധ്യായ യജ്ഞത്തിന്റെ ഉദ്ഘാടനവും ആദ്യ പരിപാടിയും 19ന് രാവിലെ 9ന് വിദ്യാനഗര്‍ ചിന്മയ ജന്മ ശതാബ്ദി ഹാളില്‍ നടക്കും. ഗീത അഷ്ടോത്തര അര്‍ച്ചന, ശ്ലോക പാരായണ പരിചയം, ശ്ലോകാര്‍ത്ഥ സാര പ്രവചനം, സാരബോധനം, ചോദ്യോത്തരവേള എന്നിവയാണ് കാര്യപരിപാടി. ആദ്യ യജ്ഞത്തില്‍ എ.കെ.നായര്‍, ഇ.ചന്ദ്രശേഖരന് നായര്‍, പി.വി.കുഞ്ഞമ്പു നായര്‍, ഇന്ദിര രാധാകൃഷ്ണന്, കെ.ബാലചന്ദ്രന് എന്നിവര്‍ സംസാരിക്കും. ചടങ്ങ് ഗീത ആരതിയോടെ ഉച്ചക്ക് 12ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: