കാഞ്ഞങ്ങാട്: പൊതുരംഗത്തും രാഷ്ട്രീയമതസാംസ്കാരിക മേഖലകളിലും അരനൂറ്റാണ്ടിലേറെക്കാലമായി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരനെ കാഞ്ഞങ്ങാട് പൗരാവലി ആദരിക്കുന്നു. പുതിയകോട്ട അതിഥി മന്ദിരത്തില്‍ ചേര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും യോഗം കമ്മാരനെ ആദരിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു.
ഡിസിസി പ്രസിഡന്റ് സി.കെ.ശ്രീധരന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, സിപിഎം നേതാവ് എ.കെ.നാരായണന്, ജെഡിയു ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സിപിഐ നേതാവ് ബങ്കളം കുഞ്ഞിക്കൃഷ്ണന്, മുന്‍ നഗരസഭ ചെയര്മാന് കെ.വേണുഗോപാലന്‍ നമ്പ്യാര്‍, സിഎംപി ജില്ലാ സെക്രട്ടറി ബി.സുകുമാരന്‍, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന് മാണിക്കോത്ത്, പ്രസ്ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്, മലബാര്‍ വാര്‍ത്ത പത്രാധിപര്‍ ബഷീര്‍ ആറങ്ങാടി, വ്യവസായ പ്രമുഖന് എച്ച്.ഗോകുല്‍ദാസ് കമ്മത്ത്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.യൂസഫ്ഹാജി, സുകുമാരന്‍ പെരിയച്ചൂര്‍, എം.കുഞ്ഞമ്പാടി എന്നിവര്‍ സംസാരിച്ചു. പി.ദാമോദര പണിക്കര്‍ സ്വാഗതവും ടി.മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: