കാസര്‍കോട്: സ്ത്രീകള്‍ക്ക് നേരെ സിപിഎം അക്രമം തുടര്‍ന്നാല്‍ അത് സിപിഎമ്മെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. ദളിത് വൃദ്ധ രത്നമ്മയെ അക്രമിച്ച കേസിലെ പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് ഭാരതീയ മഹിളാ മോര്‍ച്ച നടത്തിയ ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. സിപിഎമ്മിന്റെ കൈകരുത്ത് സ്ത്രീകളോട് തുടര്‍ന്നാല്‍ അവര്‍ സംഘടിച്ച് ജനാധിപത്യ രീതിയില്‍ അതിനെ നേരിടും. അക്രമം തുടര്‍ന്നാല്‍ സിപിഎമ്മിന് ശക്തമായ ജനാധിപത്യ സമരങ്ങളെയായിരിക്കും നേരിടേണ്ടിവരിക. ദേലംപ്പാടി പഞ്ചായത്തില്‍ നിരവധി പേര് സിപിഎമ്മിന് എതിരായി വോട്ട് ചെയ്തപ്പോള്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായകിനെ ഉല്‍പ്പെടെ വളഞ്ഞിട്ട് അക്രമിക്കുയാണ് സിപിഎം ചെയ്തത്. സിപിഎം ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പോലും നിരവധി കുടുംബങ്ങള്‍ ബിജെപിയിലെക്ക് വന്നു കൊണ്ടിരിക്കുകയാണ്. അത് തടയാനാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ അക്രമം അഴിച്ച് വിടുന്നത്. അക്രമം തുടരാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ സംഘടനാ സ്വാതന്ത്ര്യത്തിനായി ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണയും, പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വേലായുധന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: