കോട്ടയം: കുമരകം നിവാസികളായ അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭംമൂലമുണ്ടായ അപകടത്തില്‍ ജീവന്‍തിരിച്ചു കിട്ടിയതുതന്നെ അത്ഭുതമാണ്. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും നശിച്ചുപോയി. പാര്‍പ്പിടം പോലും നഷ്ടപ്പെട്ട കുടുംബങ്ങള്‍ വളരെ ദുരിതത്തിലാണ്.
പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ലഭ്യമായിട്ടുള്ള എല്ലാ സഹായങ്ങളും അടിയന്തിരമായി എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് എസ്. ഹരികുമാര്‍, താലൂക്ക് കാര്യവാഹ് എം.എസ്. മനു, ബിഎംഎസ് ഓട്ടോ തൊഴിലാളി കണ്‍വീനര്‍ ധനപാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















