പാലാ: നഗരമദ്ധ്യത്തില്‍ സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അനധികൃത സ്വകാര്യ മത്സ്യചന്തയില്‍ നിന്നും മീനച്ചിലാറ്റിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ ബിജെപി നടത്തിയ പ്രതിഷേധയോഗം താക്കീതായി. നിയമലംഘനം നടത്തി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ സ്ഥാപനത്തെ സംരക്ഷിക്കുന്ന നഗരസഭാ ഭരണാധികാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സ്ഥാപനം അടച്ചുപൂട്ടുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി.
മീനച്ചിലാറ്റിലേക്ക് മത്സ്യ-മാംസാവശിഷ്ടങ്ങള്‍ ഒഴുക്കിവിടുന്നത് കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നതിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
നഗരസഭയിലെ മുന്‍ കൗണ്‍സിലറും കേരള കോണ്‍ഗ്രസ് നേതാവുമായ വ്യക്തിക്ക് കൂടി പങ്കാളിത്തമുള്ള സ്ഥാപനം രാഷ്‌ട്രീയ സ്വാധിനം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
സ്റ്റേഡിയം കവലയില്‍ നടന്ന യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന്‍ പനയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാവും നഗരസഭാംഗവുമായ അഡ്വ. ബിനു പുളിക്കക്കണ്ടം, സോമശേഖരന്‍ തച്ചേട്ട്, ജി. രണ്‍ജിത്, ശുഭസുന്ദര്‍രാജ്, ബിമല്‍ വിജയനാഥ്, അനില്‍നാഥ്, മനോജ് ബി., ദീപു സി.ജി. എന്നിവര്‍ പ്രസംഗിച്ചു.
















