അടൂര്‍: ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡരികിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ തഹസീല്‍ദാരുടെ നിര്‍ദ്ദേശം. വെളളക്കെട്ട് പകര്‍ച്ചവ്യാധി ഭീഷണി ഉയര്ത്തുന്നതായുളള വാര്‍ത്തയെതുടര്‍ന്നാണ് നടപടി. തഹസീല്‍ദാര്‍ രാജുവിന്റെ നേത്യത്വത്തിലുളള സംഘം ഇന്നലെരാവിലെ 10.30ന് സ്ഥലതെത്തി ഓടനിര്‍മ്മിച്ച് വെളളം ഒഴുകി പോകുവാന്‍ നടപടി സ്വീകരിക്കമെന്ന് നിര്‍ദ്ദേശം നല്കി. ലിങ്ക്റോഡിനടിയിലൂടെ ഓട നിര്‍മ്മിച്ച് അതുവഴിവെളളം ഒഴുക്കിവിടും. എംസി റോഡരികില്‍ ഏനാത്ത് ചന്തയ്ക്കു സമീപം വയലിലാണ് മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത്. ഏനാത്ത് പബ്ലിക് മാര്‍ക്കറ്റില്‍ നിന്നുളള മലിന ജലവും മറ്റു മാലിന്യങ്ങളും സമീപത്തെ വെളളക്കെട്ടുളള വയലിലേക്കാണ് ഒഴുകി എത്തുന്നത്. മലിന ജലം കെട്ടിക്കിടന്ന് പനി പടര്‍ത്തുന്ന കൊതുകുകള്‍ പെരുകുകയാണ്. ഇവിടെ കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിവിടുന്ന തിനുളള സംവിധാനം ഇല്ലാത്തതാണ് പ്രശ്നം. ഈ ഭാഗത്ത് കൊതുക്, ഈച്ച എന്നിവയുടെ ശല്യമുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മാര്‍ക്കറ്റിന് സമീപത്തു കൂടി പോകുന്ന ലിങ്ക് റോഡിനരു കിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഏനാത്ത് പബ്ലിക് മാര്‍ക്കറ്റിലും സമീപ ത്തുമായി കുമിഞ്ഞു കൂടി വൃത്തിഹീനമായി കിടക്കുന്ന മാലിന്യം കാലവര്‍ഷം ആയതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകും. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റസീന, എ.ഇ.മുരുകേഷ്, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാക്യഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി, സി.മോഹനന്, സരസ്വതിഗോപി, താജുദ്ദീന്, രാധാമണിഹരികുമാര് എന്നിവരും തഹസീല്ദാര്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: