മഹാഭാരതത്തിന്റെ കേന്ദ്രബിന്ദുവായ ശ്രീമദ് ഭഗവദ്ഗീത ഉപനിഷത്തിന്റെ സാരമാണ്. ഈശ്വരന്റെ മനുഷ്യരൂപത്തിലുള്ള അവതാരമായ ശ്രീകൃഷ്ണന്‍ കുരുക്ഷേത്രയുദ്ധഭൂമിയില്‍ ”ജ്യോതിസരത്തില്‍” വച്ച് അര്‍ജുനന് ഉപദേശിച്ചു.
മഹാഭാരതത്തില്‍ ഭീഷ്മ പര്‍വത്തില്‍ 25 മുതല്‍ 42 വരെയുള്ള 18 അദ്ധ്യായങ്ങളില്‍ 700 ശ്ലോകങ്ങള്‍ അടങ്ങിയ ഭാഗമാണ് ഭഗവദ് ഗീത. ( 13-ാം അദ്ധ്യായത്തില്‍ ഒന്നാമത്തെ അധിശ്ലോകം ഉള്‍പ്പെടെ 701 ശ്ലോകങ്ങള്‍ എന്നു പറയുന്നു.) വൃശ്ചികമാസത്തിലെ ഏകാദശിനാള്‍ ഗീത ഉപദേശിച്ചു. അന്ന് ഗീതാദിനമായി ആചരിക്കുന്നു. ഗീതാധ്യാനം മധുസൂദന സരസ്വതിയാല്‍ വിരചിതവും ഗീതാമഹാത്മ്യം ശ്രീ വരാഹ പുരാണാന്തര്‍ഗതവുമാണ്.
മാഹാത്മ്യശ്ലോകങ്ങള്‍ ഗീതാപാരായണം കഴിഞ്ഞ് ചൊല്ലേണ്ടതായാണ് പറയുന്നത്. മനുഷ്യന് ദൈനംദിന ജീവിതത്തിന്റെയും ധര്‍മ്മങ്ങളുടേയും മദ്ധ്യത്തില്‍ സ്വയം ശുദ്ധീകരിച്ച് ലക്ഷ്യംനേടാന്‍ എങ്ങനെ കഴിയുമെന്ന ഗീത ഉപദേശിക്കുന്നു. ഉപനിഷദ്് തത്ത്വങ്ങള്‍ പ്രായോഗികമാക്കാമെന്ന് വെളിപ്പെടുത്തുന്ന ഗ്രന്ഥമാണ് ഗീത.
















