എന്തൊക്കെയായാലും സ്നേഹം നമ്മില്‍നിന്നും പൂര്‍ണ്ണമായും നഷ്ടപ്പെട്ടില്ല. സ്നേഹം നശിച്ചാല്‍ ലോകം നശിക്കും. ഒരിക്കലും അണയാത്ത സ്നേഹത്തിന്റെ കനല് എല്ലാവരുടേയും ഉള്ളിലുണ്ട്. അതിലൊന്നൂതിയായാല് മതി അത് ആളിക്കത്തിക്കൊള്ളും.
അപൂര്‍വ ജീവ ജാലങ്ങള്‍ സമൂഹത്തില്‍ നിന്നും നഷ്ടമായി. അതുപോലെ സ്നേഹവും മനുഷ്യ ഹൃദയങ്ങളില്‍നിന്നും അപ്രത്യക്ഷമാകുമോ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ അതീന്ദ്രിയമായൊരു ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് അതിനെ ആദരിക്കാനും ആരാധിക്കാനും മനുഷ്യന് തയ്യാറാകണം.
ആ ശക്തി പുറത്തല്ല, നമ്മുടെ ഉള്ളിത്തന്നെയാണെന്നറിയാന് കാഴ്ച്ചപ്പാടിലൊരു മാറ്റം വരുത്തണം. നാം പുസ്തകം വായിക്കുമ്പോള്‍ കാണുന്നത് അക്ഷരം മാത്രമാണ്. വൃത്തിയായി അക്ഷരങ്ങള്‍ അച്ചടിച്ചരിക്കുന്ന കടലാസ് നാമൊരിക്കലും ശ്രദ്ധിക്കുകയോ കാണുകയോചെയയ്യുന്നില്ല. അക്ഷരങ്ങള്‍ തെളിയാന്‍ ആധാരമായി വര്‍ത്തിക്കുന്നത് കടലാസാണ്.
















