കാഞ്ഞങ്ങാട്: ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ വാര്‍ഷിക സമ്മേളനവും ബാലമിത്ര പഠന ശിബിരവും ജൂണ്‍ 25,26 തീയതികളില്‍ കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടക്കും. 25ന് വൈകുന്നേരം 6 മണിമുതല്‍ ബാലമിത്ര പഠനശിബിരം ആരംഭിക്കും. 26ന് വാര്‍ഷിക സമ്മേളനം. രാവിലെ 9ന് രജിസ്ട്രേഷന്, 9.30ന് പതാകാരോഹണത്തിന് ശേഷം 9.45ന് നടക്കുന്ന ഉദ്ഘാടന സഭയില്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ.വി.ഗണേശന് അദ്ധ്യക്ഷത വഹിക്കും. കേന്ദ്രസര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ അസോസിയേറ്റ് പ്രൊഫ. ഡോ.അമൃത് ജി കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ജയരാമന് മാടിക്കാല്‍ സ്വാഗതവും ഖജാന്‍ജി കുഞ്ഞമ്പു മേലത്ത് നന്ദിയും പറയും.
തുടര്‍ന്ന് വാര്‍ഷിക വൃത്തം, പ്രതിനിധി സഭ, ശ്രേണി ബൈഠക്, ലക്ഷ്യനിവേദനം എന്നിവ നടക്കും. പതാകാവരോഹണം, 4 മണിക്ക് സമാപനം. ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ബാലഗോകുലാംഗങ്ങളെ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: