കാസര്‍കോട്: ആശയം തോല്‍ക്കുമ്പോള്‍ ആയുധമെടുക്കുകയാണ് സിപിഎം ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂര്‍ പറഞ്ഞു. ദേലംപ്പാടിയില് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോയില്ലെന്ന കാരണത്താല്‍ ദളിത് വൃദ്ധയായ രത്നമ്മയെ വീട്ടില്‍ കയറി അക്രമിച്ച സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണ്. ഹൈന്ദവര്‍ക്ക് നേരെ തുടര്‍ച്ചയായി സിപിഎം അക്രമം അഴിച്ച് വിട്ടു കൊണ്ടിരിക്കുകയാണ്. അധികാരം നില നിര്‍ത്താനായി സിപിഎം ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് പയറ്റി കൊണ്ടിരിക്കുന്നത്.
ദളിത് സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമണത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്. ഹൈന്ദവ സമൂഹത്തിന് നേര്‍ക്ക് സിപിഎം അക്രമം തുടര്‍ന്നാല്‍ ശക്തമായ ജനാധിപത്യ രീതിയിലുള്ള പ്രതിഷധങ്ങളും തിരിച്ചടികളും നേരിടേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രത്നമ്മയെ അക്രമിച്ച കേസിലെ പ്രതികളെ മുഴുവന്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുള്ളേരിയ നഗരത്തില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിബിന്‍. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ അദ്ധ്യക്ഷന്‍ കരുണാകരന് മാസ്റ്റര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യ, ജനറല്‍ സെക്രട്ടറി രഘുറാം കാളയങ്ങാട്, സംഘടനാ സെക്രട്ടറി രാജന് മൂളിയാര്‍, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി ഓമനമുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: