കാസര്‍കോട്: നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളാരംഭിക്കുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 25 ശതമാനം സബ്സിഡിയോട് കൂടി ബാങ്ക് വായ്പ നല്കുന്നു. വിവിധ സംരംഭങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നവര് ജൂലൈ 31 നകം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ സമര്‍പ്പിക്കണം.
വാഴകൃഷി, കോഴിഫാം, പന്നി ഫാം, ആടുവളര്‍ത്തല്‍, പശു വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ടു നൂല് കൃഷി, അലങ്കാര മത്സ്യ കൃഷി, കൂണ് കൃഷി, മത്സ്യ കൃഷി, പൂ കൃഷി, കല്ലുമ്മക്കായ് കൃഷി, പച്ചക്കറി കൃഷി, ഇഞ്ചി കൃഷി, മെഡിക്കല്‍ സ്റ്റോര്‍, ബ്യൂട്ടി പാര്‍ലര്‍, സ്റ്റേഷനറി കട, ഫാന്‍സി ഷോപ്പ്, ബാര്‍ഡ് വെയര്‍ ഷോപ്പ്, ഇലക്ട്രിക്കല്‍ ആന്റ് പഌബിംഗ്, ഇന്റര്‍നെറ്റ് കഫെ, ഡി ടി പി സെന്റര്‍, ബേക്കറി ആന്റ് കൂള്‍ ബാര്‍, സ്റ്റുഡിയോ, ബുക്ക് ഡിപ്പോ, ടൂറിസ്റ്റ് വെഹിക്കിള്‍, ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഹോളോ ബ്രിക്സ് നിര്‍മ്മാണം, അലൂമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക്, കളിമണ്‍ പാത്ര നിര്‍മ്മാണം, സെന്ററിംഗ് വര്‍ക്ക്, ഫഌവര്മില്, ഷാമിയാന ഡിന്നര്‍ സെറ്റ് ലൈറ്റ് ആന്റ് സൗണ്ട്, ടൈലറിംഗ് ഷോപ്പ് ആന്റ് റെഡിമെയ്ഡ് ഡ്രസ്സ് മേക്കിംഗ് സെന്റര്‍ എന്നീ സംരംഭങ്ങള്‍ക്കാണ് ബാങ്ക് വായ്പ നല്‍കുന്നത്. പ്രായം 21 നും 40 നും മധ്യേ (പട്ടികജാതി, പട്ടിക വര്‍ഗ്ഗ, അംഗപരിമിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷവും കേരളത്തിലെ മറ്റു പിന്നോക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കുറവായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: