കുമ്പള: ആര്‍എസ്എസ് കലാപത്തിന് ആസൂത്രണം നടത്തുകയാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഈ കാര്യം പ്രസ്താപിച്ചതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.മുരളീധര യാദവ് പറഞ്ഞു. ബിജെപി കുമ്പള പഞ്ചായത്ത് ഭാരവാഹികളുടേയും, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വര്‍ഗ്ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ആര്‍എസ്എസിനെ ഹിന്ദുവര്‍ഗ്ഗീയ സംഘടനയെന്ന് ചിത്രീകരിച്ച് മറ്റു മതങ്ങളുടെ സംരക്ഷക വേഷം ചമഞ്ഞ് അവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കിയതിലുള്ള അസഹിഷ്ണുത ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കുന്നു. കുട്ടി സഖാക്കളെയും, പോലീസിനെയും കയറൂരിവിട്ട് ആര്‍എസ്എസിനെയും ബിജെപിയെയും ഒതുക്കാമെന്ന് കരുതുന്ന സിപിഎം ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ 30 വര്‍ഷത്തിന് ശേഷം തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന പ്രസ്ഥാനമാണ് ബിജെപിയെന്ന കാര്യം സിപിഎം മറക്കുന്നു. അതേ സമയം പിണറായിയുടെ പ്രസ്ഥാനത്തിന്റെ അവസ്ഥ ഒരു പ്രാദേശിക പാര്‍ട്ടിയായി മാറിയെന്ന കാര്യവും ഓര്‍ക്കണമെന്നും, കേരളത്തിലെ ജനങ്ങള്‍ സമാധാനാന്തരീക്ഷത്തിന് വേണ്ടി ആഗ്രഹിക്കുന്നു. അത് നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കരആള്‍വ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വിനോദന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രേമലത, ബാബുഗട്ടി, മധുസൂദന്‍, പുഷ്പലത, ശശി കുമ്പള, സുധാകര കാമത്ത്, ഹരീഷ് ഗട്ടി, സുജിത്ത്റൈ എന്നിവര്‍ സംസാരിച്ചു. വസന്തകുമാര്‍ സ്വാഗതവും രമേഷ്ഭട്ട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: