പാലാ: ടൗണ്‍ ബസ്റ്റാന്റിന് മുന്നില്‍ കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നത് യാത്രക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാലവര്‍ഷം കനത്തതോടെ സെപ്റ്റിക് ടാങ്കില്‍ നിന്നും പൊട്ടിയൊഴുകുന്ന മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്ന് ദുര്‍ഗന്ധമായി നിരത്തിലൂടെ ഒഴുകുന്നതോടെ ടൗണ്‍ പകര്‍ച്ചവ്യാധി ഭീഷണിയിലായി. മലിനജലം ഒഴുകി തൊട്ടടുത്തുള്ള മീനച്ചിലാറ്റിലാണ് പതിക്കുന്നത്. നാട് മഴക്കാല രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ഭീതിയിലായിട്ടുള്ള സാഹചര്യത്തില്‍ സംഭവം നാട്ടുകാരില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് നഗരസഭാധികൃതര്‍ കക്കൂസ് അടച്ചുപൂട്ടി.
നൂറുകണക്കിന് യാത്രക്കാര്‍ ദൈനംദിനമെത്തുന്ന ടൗണ്‍ ബസ് സ്റ്റാന്റിലെ ശൗചാലയത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ടാങ്കിലെ മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്തവര്‍ മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയ സംഭവവും ഉണ്ടായത് അടുത്തിടെയാണ്. ശാശ്വത പരിഹാരം കണ്ടെത്താന്‍ നഗരസഭാധികൃതര്‍ കാണിക്കുന്ന അലംഭാവമാണ് പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കുന്നത്.
















