കറുകച്ചാല്‍: കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകുന്നേരം കറുകച്ചാല്‍ ഗവ: ആശുപത്രി കവലയില്‍ കാല്‍നടക്കാരനെ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റയാളെ തിരിച്ചറിഞ്ഞു. ചമ്പക്കര തോട്ടുപുറം ആലപ്പള്ളിയില്‍ മാധവന്‍ (65) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബൈക്ക് ഓടിച്ച കൂത്രപ്പള്ളി മരത്തില്‍ ആല്‍ബര്‍ട്ട് മാത്യു (19) വിനെതിരെ കറുകച്ചാല്‍ പോലീസ് കേസെടുത്തു. ഇയാള്‍ തന്നെയാണ് മാധവനെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന മാധവനെ പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
















