ബത്തേരി: കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ സഹകരണ സംഘത്തില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തി അറിയിപ്പുണ്ടാക്കുന്നതു വരെ തേന്‍ വില്പന നടത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സീല്‍ ചെയ്തു.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നും വാങ്ങിയ തേന്‍ വ്യാജമാണെന്ന പരാതിയില്‍ ഫുഡ് ആന്‍ഡ് സേഫ്ററി വിഭാഗം അന്വോഷണം നടത്തുകയും സാമ്പിള്‍ പരിശോധിച്ചപ്പോള്‍ മായം കലര്‍ന്ന തേനാണെന്ന് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തു. എന്നാല്‍ ഈ തേന്‍ വയനാട്ടിലെ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തില്‍ നിന്നും വാങ്ങിയതാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നുള്ള തേനും പരിശോധനക്ക് അയച്ചിരുന്നു. അതും മായം കലര്‍ന്നതാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഫുഡ് ആന്‍ഡ് സേഫ്റ്റി ജോയന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍ , ഫുഡ് ആന്‍ഡ് സേഫ്റ്റി കോഴിക്കോട് ജില്ലാ ഓഫീസര്‍ ഏലിയാമ്മ , വയനാട് ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ പി.ജി ശശി ,അസിസ്റ്റന്‍ന്റ് കമ്മീഷണര്‍ രാമചന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധനക്ക് എത്തിയത്.സംശയാസ്പദമായ ഏതാണ്ട് 5000 കിലോ വരുന്ന തേനില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് ,മൈസൂര്‍ ലാബുകളിലേക്ക് പരിശോധനക്ക് അയക്കുകയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തേന്‍ വില്ക്കാന് പാടില്ലെന്ന നിര്‍ദ്ദേശത്തില്‍ സീല്‍ ചെയ്യുകയുമാണ് ഉണ്ടായത്. തേനില്‍ കളര്‍ ചേര്‍ക്കുന്നതായാണ് സംശയമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന ഫലം വന്നതിനു ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും.
ഈ സഹകരണ സംഘത്തിന് വനവിഭവങ്ങള്‍ വില്‍ക്കാനുള്ള ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെങ്കിലും ഫുഡ് ആന്‍ഡ് സേഫ്ററിയുടെ ലൈസന്‍സ് ഇല്ലാതെയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: