എന്നില്‍ എല്ലാത്തരം കര്‍മ്മങ്ങളും ലൗകികവും വൈദീകവും ആത്മീയവുമായി, ദേഹംകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ചെയ്യുന്ന എല്ലാക്കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിക്കണം. ആരാണ് ഞാന്‍? വാസുദേവനാണ,് വാസുദേവന്റെ പുത്രനാണ്. എന്ന് അറിയാമായിരിക്കും. ഞാന്‍ പരമേശ്വരനാണ,എല്ലാ ഈശ്വരന്മാരേയും നിയന്ത്രിക്കുന്നവനാണ്. സര്‍വജ്ഞനാണ്. എല്ലാം അറിയുന്നവനാണ്. എല്ലാവരുടേയും ഹൃദയത്തില്‍ പരമാത്മാവായി ശോഭിക്കുന്നവനാണ്. ഞാന്‍ ഭഗവാനാണ്. -ഐശ്വര്യം, വീര്യം, യശസ്, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം ഈ ആറുവസ്തുക്കളും എന്നില്‍ എപ്പോഴും സ്ഥിരമായി നില്‍ക്കുന്നു. ഈ അവബോധം എപ്പോഴും ഉണ്ടാവണം. മനസുകൊണ്ടാണ് സമര്‍പ്പിക്കേണ്ടത്.
















