അടൂര്‍: ടാര്‍മിക്സിംഗ് പ്ലാന്റ് ആരോഗ്യപ്രശ്നങ്ങളുയര്ത്തുന്നതായി പരാതി. പറക്കോട് ടി.ബി ജംഗ്ഷന്സമീപമാണ് റോഡുപണിക്കായി ടാറും മെറ്റലും കുഴയ്ക്കുന്ന് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റിനടുത്തുളള വീട്ടുകാരാണ് പുകകൊണ്ടുവലയുന്നത്.അന്തരീക്ഷത്തില്‍ സദാനേരവും പൊടിപടലം തങ്ങിനില്ക്കുക യാണ്. എം.സിറോഡിന്റെ നിര്‍മ്മാണത്തിനാ യാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെപ്ലാന്റ് നിര്‍മ്മിച്ചത്.റോഡ്നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പതിബെല്‍ പ്ലാന്റ്വിട്ടു. തുടര്‍ന്ന് മററ്റോഡുക ളുടെ പണികള്‍ക്കായി മാറി മാറി കരാറുകാര്‍ ഇവിടെതന്നെ പ്ലാന്റ്പ്രവര്ത്തിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ പത്തനാപുരംമണ്ഡലത്തിലെ റോഡ് നിര്‍മ്മാണത്തിനുളള ടാര്‍മിക്സ് ചെയ്ത് കൊണ്ടുപോകുന്നത് ഇവിടെനിന്നാ ണ്. പ്ലാന്റ്പ്രവര്ത്തിക്കുന്ന സമയങ്ങളില്‍ സമീപവാസികള്‍ കതകും ജനാലയും അടച്ച് വീടിനുളളില്‍ കഴിയേണ്ടഅവസ്ഥയാണ്.കാറ്റിന്റെ ഗതിയനുസരിച്ച് പുകവിവിധ ദിശകളിലേക്ക് വ്യാപിക്കും.ചിലനേരം അസഹ്യമായ ഗന്ധവും ഉണ്ട്.പുകയും ദുര്‍ഗന്ധവുംകാരണം പ്രദേശവാസികള്‍ക്ക് ശ്വാസംമുട്ടലും തുമ്മലും സമീപവാസികള്‍ക്ക് ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. പ്ലാന്റ് നിര്‍ത്തലാക്കണ മെന്നാവിശ്യപ്പെട്ട് നിരവധിസമരങ്ങളും നടന്നി രുന്നു.9മാസംമുന്‍പ് നാട്ടുകാര്‍ റോഡ്ഉപരോ ധിക്കുകയും അടൂര്‍ ആര്.ഡി.ഒ സ്ഥലത്ത് എത്തിചര്ച്ചനടത്തുകയും തുടര്‍ന്ന് കളക്ടറു ടെ ചേംമ്പറില്യോഗം നടന്നിരുന്നു. നിശ്ചിത ദിവസത്തിനുളളില്‍ പ്ലാന്റിന്റെപ്രവര്ത്തനം നിര്‍ത്താമെന്ന് ഉറപ്പ്ലഭിച്ചിരുന്നതായും എന്നാ ല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: