കോന്നി: കോന്നി ആനത്താവളത്തില്‍ കുമാരനാശാന്റെയും ചങ്ങമ്പുഴയുടേയും കാവ്യശില്പവും, ആദിവാസി കുടുംബത്തിന്റെ ശില്പവും ഒരുങ്ങുന്നു. ഓണത്തിന് മുന്‍പായി ഇക്കോടൂറിസം സെന്ററില്‍ സ്ഥാപിക്കത്തക്കരീതിയില് ശില്പി പന്തളം ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ശില്പങ്ങള് തയ്യാറാകുന്നത്. കുമാരനാശാന്റെ പ്രശസ്ത കവിതയായ ചണ്ടാലഭിക്ഷുകിയും, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിത വാഴക്കുലയും ആധാരമാക്കിയാണ് ശില്പ്പങ്ങള് ഒരുക്കുന്നത്. ഈ രണ്ട് ശില്പവും ആനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമാകും.
വനത്തിന്റെ സന്തതികളാണെന്ന് പറയുന്നെങ്കിലും ആദിവാസികള്‍ അനുഭവിക്കുന്ന വേദനയും ,കണ്ണീരും ഇഴചേര്‍ന്നതാണ് ആദിവാസി കുടുംബത്തിന്റെ ശില്പം.പുല്ല് മേഞ്ഞ കുടിലും,പട്ടിണിയുടെ പ്രതീകമായി ഒട്ടിയ വയറും, ശില്പങ്ങളിലൂടെ കാണാം.ഇപ്പോള്‍ ഇവിടെ എത്തുന്ന സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ് ആനക്കൂടിന് സമീപമുള്ള മുത്തശ്ശിയുടേയും ,വാഴയിലചൂടിപോകുന്ന സ്കൂള്‍ കുട്ടിയുടേയും ശില്പങ്ങള്. ആനക്കൂടിന് മുന്നില്‍ മരചുവട്ടില്‍ ഇരിക്കുന്ന മയില്‍, കുട്ടികളുടെ പാര്ക്കിന് സമീപം ആനകുട്ടി, ആനകൊമ്പുകള്‍,കൊക്കുകള്‍ ഏന്നീ ശില്പങ്ങളും, പ്രവേശനകവാടത്തില്‍ പുല്ലുകൊണ്ട് ഒരുക്കിയ സ്വാഗതവും, പാര്‍ക്കിനുള്ളിലെ ആനയുടെ രൂപവും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.പാര്‍ക്കിനുള്ളില്‍ കിടന്ന് വിശ്രമിക്കുന്ന ആളിന്റെ രൂപം നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഇക്കോടൂറിസത്തിന്റെ വികസനം സ്വദേശികളേയും വിദേശികളേയും ഏറെ ആകര്‍ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: