വെമ്പള്ളി: കൂടല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ കിടത്തി ചികിത്സവിഭാഗം മേല്‍ക്കൂരയിലെ പ്ലസ്റ്ററിങ് അടര്‍ന്നുവീഴുന്നത് രോഗികള്‍ക്ക് ഭീഷണിയാവുന്നു.
കഴിഞ്ഞദിവസം സ്ത്രികളുടെ വാര്‍ഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെമേല്‍ കെട്ടിടത്തിന്റെ മേല്‍ക്കുരയിലെ പ്ലാസ്റ്ററിങ് അടര്‍ന്നുവീണെങ്കിലും കാര്യാമായ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. പാമ്പാടി ബ്ലോക്ക്പഞ്ചായത്ത് കീഴിലുള്ള കൂടല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കാണക്കാരി, കൂടല്ലൂര്‍, കടപ്പൂര്‍, വയലാ എന്നിവടങ്ങളിലെ നൂറുകക്കിന് സാധാരണക്കാരുടെ ഏക ആശ്രയകേന്ദ്രമായ ആതുരാലയമാണ്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് ആശുപത്രിയിലെ മിക്കവിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ത്തന്നെ സ്ത്രി-പുരുഷവാര്‍ഡുകളുടെ സ്ഥിതി അതിവശോചനീമാണ്.
















