ഹരാരെ: മൂന്നാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെ ടീം ഇന്ത്യ സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി. ലോകേഷ് രാഹുലിന്റെയും അരങ്ങേറ്റക്കാരന്‍ ഫൈസ് ഫസലിന്റെയും അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. സ്കോര്‍ സിംബാബ്വെ 42.2 ഒാവറില്‍ 123ന് ഓള് ഔട്ട്. ഇന്ത്യ 21.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 126.
സിംബാബ്വെ ഇന്നിങ്സിനെ പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി രാഹുല്‍ 70 പന്തില്‍ നാല് ബൗണ്ടറികളും രണ്ട് സിക്സും ഉള്‍പ്പെടെ 63 റണ്‍സെടുത്തപ്പോള്‍ 61 പന്തില്‍ 55 റണ്‍സെടുത്ത ഫസല്‍ ഏഴ് ബൗണ്ടറിയും ഒരു ഒരു സിക്സുമടിച്ചു.
നാല് താരങ്ങള്‍ മാത്രം രണ്ടക്കം കടന്ന സിംബാബ്വെ ഇന്നിങ്സില്‍ 36 റണ്‍സെടുത്ത വുസി സിബാന്‍ഡ ടോപ് സ്കോറര്‍. ഓപ്പണര്‍ ചിബാബ 27ഉം ടിമിസെന്‍ മറുമ 17ഉം നെവില്ലെ മാദ്സിവ പുറത്താകാതെ 10 റണ്‍സുമെടുത്തു. ഒരുഘട്ടത്തില്‍ മൂന്നിന് 103 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് സിംബാബ്വെ 123 റണ്‍സിന് ഓള് ഔട്ടായത്. സ്േകാര്‍ 104 റണ്‍സില്‍ നില്ക്കുമ്പോള് നാലാം വിക്കറ്റ് നഷ്ടമായി.
പിന്നീട് ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് സിംബാബ്വെ ഇന്നിങ്സ് തകര്‍ന്നത്. ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ഇന്നലെയും നാല് വിക്കറ്റ് സ്വന്തമാക്കി. യൂസ്വേന്ദ്ര ചാഹല്‍ രണ്ടും ധവാല്‍ കുല്‍ക്കര്‍ണി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. മൂന്ന് മത്സരത്തിലും സിംബാബ്വെ ഓള് ഔട്ടായപ്പോള്‍ ടൂര്‍ണമെന്റിലാകെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റ് മാത്രം.
ആദ്യ മത്സരത്തില്‍ ഒമ്പത് ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ടു വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചിരുന്നത്. ജസ്പ്രീത് ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ താരമായി ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: