” നകര്‍മ്മണാമനാരംഭാല്‍ നൈഷ്‌കര്‍മ്മ്യപുരുഷോശ്‌നുതേ” (ഗീത 3-4) എന്നശ്ലോകം മുതല്‍ കര്‍മ്മം ചെയ്യേണ്ടത് ആവശ്യമാണ് എന്നും, ഫലം എനിക്ക് വേണം എന്ന ആഗ്രഹമില്ലാതെ ചെയ്താല്‍ ഒരു കര്‍മ്മവും നമ്മെ ഭൗതികലോകത്തോട്
ബന്ധിപ്പിക്കുകയില്ലെന്നും,ആസക്തിയില്ലാതെ ലോകസംഗ്രഹാര്‍ത്ഥം-അറിവില്ലാത്ത ജനങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി -മാത്രം കര്‍മ്മം ചെയ്യേണ്ടതാണെന്നും ഭഗവാന്‍ ഉപദേശിച്ചു. ഇതെല്ലാം എങ്ങനെയാണ് സംഭവിക്കുക എന്നും അര്‍ജ്ജുനന്‍ ചിന്തിക്കുകയാണ്. ഭഗവാന്‍ കാരുണ്യത്തോടെ അര്‍ജ്ജുനന് കര്‍മ്മം ചെയ്യേണ്ട രീതി-കര്‍മ്മയോഗത്തിന്റെ തത്ത്വം-കര്‍മ്മങ്ങളെ ഭഗവാനോട് യോജിപ്പിക്കുക എന്ന കൗശലം വിശദികരിക്കുന്നു.
















