കോഴിക്കോട്: പച്ചക്കറി വിപണിയില്‍ ഇടപെടുകയാണ് ഹോര്‍ട്ടികോര്‍പ്പറേഷന്‍. എന്നാല്‍ മാര്‍ക്കറ്റില്‍ വിലകുറയുന്നില്ല. ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ പച്ചക്കറി മാത്രമാണ് കോര്‍പ്പറേഷന്‍ വഴി ജില്ലയില്‍ വില്ക്കുന്നത്. ജില്ലയിലെ ആകെ പച്ചക്കറി വിപണിയുടെ ചെറിയൊരംശം മാത്രം. നഗരത്തിനുള്ളില്‍ അഞ്ച് മൊബൈല്‍ പച്ചക്കറിവണ്ടികള്‍ വഴി പച്ചക്കറി വില്പന നടക്കുന്നുണ്ട്. ജില്ലയില്‍ ആകെ 25 ഏജന്‍സികളാണ് കോര്‍പ്പറേഷന് ഉള്ളത്. ചെറുകിട വില്പനയില്‍ നാട്ടുകാര്‍ ഏറെയും ആശ്രയിക്കുന്നത് പൊതുവിപണിയെതന്നെ. അവിടെ വില കുതിക്കുകയാണ്. പൊതുമാര്‍ക്കറ്റില്‍ നിന്നാണ് ഹോര്‍ട്ടികോര്‍പ്പും പച്ചക്കറി വാങ്ങുന്നത്. അതിനാല്‍ പൊതുവിപണിയിലെ വിലവര്‍ധന ഇവിടെയും ബാധിക്കുന്നു. തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പില്‍ 64രൂപയായി മാറി. ഇന്നലെ തക്കാളിക്ക് 50 രൂപയായിരുന്നു. വെണ്ട 28 രൂപയായിരുന്നത് 36 രൂപയായി ഉയര്‍ന്നു. എന്നാല്‍ പാവയ്‌ക്ക 34 രൂപയായിരുന്നത് 31 ആയി കുറഞ്ഞിട്ടുണ്ട്. പടവലം 26ല്‍ നിന്ന് 24 ആയി. മുളക് 35, കാരറ്റ് 32, വെള്ളരി 14, സവാള 13, കപ്പ 16, ചെറിയഉള്ളി 49, കിഴങ്ങ് 22, ഏത്തക്ക 51 രൂപ എന്നിങ്ങനെയാണ് കിലോവിന് വില. പച്ചക്കറി വണ്ടികളുടെ സേവനം ആവശ്യമുള്ള റസിഡന്‍സ് അസോസിയേഷനുകള്‍ വേങ്ങേരി തടമ്പാട്ട്താഴത്തുള്ള ഹോര്‍ട്ടികോര്‍പ്പ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍- 9895355044.
















