പാമ്പാടി: കളപ്പുരയ്‌ക്കല്‍ അങ്കണവാടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറി ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍. പാമ്പാടി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ചേന്നാട്ട് കെമിക്കല്‍ ഇന്‍ഡ്‌സ്ട്രീസിനെതിരെയാണ് നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുള്ളത്. പഴയ ലൈസന്‍സിന്റെ പിന്‍ബലത്തില്‍ അംഗീകാരമില്ലാത്ത ഈ ഫാക്ടറി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷിടിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. ചൊറിച്ചില്‍ ശ്വാസംമുട്ടല്‍, കണ്ണുനീറ്റല്‍, ചുമ, പനി തുടങ്ങിയ അസുഖങ്ങള്‍ നിരന്തരമായി ഉണ്ടാകുന്നതായാണ് നാട്ടുകാരുടെ പരാതി. മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനമില്ലാത്ത ഫാക്ടറിമൂലം സമീപവാസികള്‍ നിരവധി അസുഖങ്ങള്‍ക്ക് അടിമകളാകുന്നുവെന്നും ആരോപണമുണ്ട്. ക്ലീനിംഗ് ലോഷിനുകള്‍, വാഷിംഗ് സോപ്പ്, ഡിഷ്വാഷ്, ഹാന്‍വാഷ്, കാര്‍ വാഷ്, ബ്ലീച്ചിംഗ് ലായനി, വിന്നാഗിരി എന്നിവയാണ് ഇവിടെ ഉദ്പാദി്പ്പിക്കുന്നത്.
ഉറുമ്പുപൊടി, എലിക്കേക്ക്, പാറ്റാചോക്ക് എന്നിവയും വിതരണത്തിനായി ഇവിടെ അനധികൃതമായി സൂക്ഷിക്കുന്നതായും സമീപവാസികള്‍ പറയുന്നു. ഫാക്ടറിയുടെ ജലചൂഷണം മൂലം പ്രദേശത്തെ ജലസമൃദ്ധമായിരുന്ന കിണറുകള്‍ വറ്റിവരളുന്നതായും പറയപ്പെടുന്നു. ഫാക്ടറിക്കെതിരെ പരാതി നല്‍കുന്നവര്‍ക്കെതിരെ ഉടമകള്‍ കള്ളക്കേസ്സുകളില്‍ പെടുത്തിയും അസഭ്യം പറഞ്ഞും മാനഹാനി ഉണ്ടാക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.വിവിധ വകുപ്പ് മേധാവികള്‍ക്ക് നിരവധി പരാതി നല്‍കിയെങ്കിലും അധികാരികള്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
















