കോട്ടയം: ഹോംനഴ്‌സിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ നല്‍കിയ പരാതി സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലെന്ന് ഹോം നഴ്‌സിംഗ് സര്‍വ്വീസ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. കോട്ടയത്ത് ഹോം നഴ്‌സിംഗ് സ്ഥാപനഉടമ ശ്രീകുമാറിനെതിരെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയെ സംബന്ധിച്ചാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയത്. പ്ലേസ്‌മെന്റ് സെക്യൂരിറ്റി ആന്‍ഡ് ഹോം നഴ്‌സിംഗ് സര്‍വ്വീസ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനിലെ സംഘടനാപരമായ അഭിപ്രായങ്ങളാണ് വ്യാജപരാതിക്ക് ഇടനല്‍കിയത്. ഈ കേസ് ഒത്തുതീര്‍ക്കുവാന്‍ കുന്നംകുളം എസ്‌ഐ വന്‍തുക കോഴ ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു. ഇതിനെ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടതനുസരിച്ച് നിയമപരമായി നിലനില്‍ക്കാത്ത പരാതി ഒഴിവാക്കി പുതിയ പരാതി എഴുതി വാങ്ങി ശ്രീകുമാറിനെ പോലീസ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
















