Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുള : വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 09:19 pm IST
in Pathanamthitta

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്താന്‍ ശ്രമിച്ച പാടശേഖരങ്ങളില്‍ കൃഷി ആരംഭിക്കുമെന്ന കൃഷിമന്ത്രിയുടെ പ്രസ്താവനയെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതിയും വിമാനത്താവള വിരുദ്ധ ഏകോപന സമിതിയും നാട്ടുകാരും സ്വാഗതം ചെയ്യുന്നു. അതേസമയം അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഈസ്ഥലത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് റദ്ദുചെയ്യാത്തതെന്തെന്ന സംശയം ഉയരുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണകാലാവധി അവസാനിക്കാറായ സമയത്ത് അതീവ രഹസ്യമായാണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. 2011 ഫെബ്രുവരിയില്‍ നടത്തിയ ഈ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് സമരസമിതിയും നാട്ടുകാരും അന്നുമുതല്‍തന്നെ ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന് പിന്നാലെ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരം ശക്തിപ്പെടുകയും വിമാനത്താവള നിര്‍മ്മാണം അസാദ്ധ്യമാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ സംസ്ഥാന നിയമസഭയില്‍ രണ്ടുതവണ വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. 500ഏക്കര്‍ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നു എന്നായിരുന്നു 2011 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവുകളില്‍ സൂചിപിച്ചിരുക്കുന്ന സര്‍വ്വേ നമ്പരുകളിലെ സ്ഥല വിസ്തൃതി പരിശോധിച്ചപ്പോള്‍ 1500 ഏക്കറിലേറെ സ്ഥലം വ്യവസായ മേഖലാപ്രഖ്യാപന പരിധിയില്‍ വരുമെന്ന് കണ്ടെത്തി. ഏകദേശം 2500നും മേല്‍ 3000 കുടുംബങ്ങള്‍ വ്യവസായ മേഖലയായി നോട്ടിഫൈ ചെയ്ത സ്ഥലപരിധിയിലുണ്ട്. ഇവരെല്ലാം ഭാവിയില്‍ കുടിയൊഴിയേണ്ടിവരുമെന്ന ആശങ്കയും ജനങ്ങളിലുണ്ടായിരുന്നു. കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശ്ശേരി, പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് വ്യവസായ മേഖലയില്‍ ഉള്‍പ്പെട്ടിരുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരെത്തിയതോടെ ആറന്മുളയുടെ പൈതൃകവും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നശിപ്പിക്കുന്നതും പരിസ്ഥിതിയ്‌ക്ക് കോട്ടം തട്ടുന്നതുമായ വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കില്ലെന്ന് പ്രഖ്യാപനമുണ്ടായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ അനുമതികളും റദ്ദു ചെയ്യുകയുംചെയ്തു.

ഇപ്പോളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആറന്മുളയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സര്‍ക്കാര്‍ ചിലവില്‍ കൃഷിചെയ്യുമെന്ന് പറയുമ്പോഴും നേരത്തെ നല്‍കിയ വ്യവസായ മേഖലാ പ്ര്യഖ്യാപനം പിന്‍വലിക്കാത്തതെന്തെന്ന ആശങ്കയാണ് ഉയരുന്നത്.

ആറന്മുളയില്‍ നെല്‍കൃഷി നടത്തുന്നതിന് ഏറെ മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതായുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിന് പ്രധാനം മണ്ണിട്ട് മൂടിയ കരിമാരം തോട് പുനര്‍ നിര്‍മ്മിക്കുക എന്നതാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഈ തോടിന്റെ പുനര്‍നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. തോടിന്റെ യഥാര്‍ത്ഥ ആഴത്തില്‍തന്നെ പുനര്‍നിര്‍മ്മിച്ചെങ്കില്‍ മാത്രമേ നിലവിലുള്ള വെള്ളക്കെട്ട് ഒഴിവായി നിലം കൃഷിയ്‌ക്ക് രൂപപ്പെടുത്തി എടുക്കാനാകൂ എന്ന് പൈതൃകഗ്രാമകര്‍മ്മസമിതി ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.