തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഇലക്ട്രിക് റീ വയറിംഗ് ജോലികള്‍ക്കായി ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന വയറിംഗ് സാമഗ്രികള്‍ കഴിഞ്ഞ ദിവസം മോഷണം പോയി.
തിങ്കളാഴ്ച ജോലികള്‍ ചെയ്യുവാനായി തൊഴിലാളികള്‍ എത്തിയപ്പോഴാണ് വയറിംഗ് സാധന സാമഗ്രികള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടത്. ദേവസ്വം ഓഫീസിന്റെ പടിഞ്ഞാറുഭാഗത്തുള്ള ജനല്‍ കുത്തിതുറന്ന് ജനല്‍ പടികള്‍ ഒടിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. ഉദ്ദേശം 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വിവിധ വലുപ്പത്തിലുള്ള 12 കോയില്‍ വയറുകളും 10 ഓളം ട്യൂബ് സെറ്റുകള്‍, സി.എഫ്.എല്‍ ബള്‍ബുകള്‍ മുതലായവ നഷ്ടപ്പെട്ടവയുടെ കൂട്ടത്തില്‍പ്പെടുന്നു. തിരുവല്ല എസ്.ഐ. വിനോദ് കൃഷ്ണ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
അടുത്തയിടയായി ഒരേ സ്ഥിതി ചെയ്യുന്ന കരുനാട്ടുകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മോഷണ ശ്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ തിരുവല്ല പോലീസില്‍ പരാതി നല്കി. ക്ഷേത്രത്തില്‍ സാമൂഹിക വിരുദ്ധ ശല്യങ്ങള് വര്‍ദ്ധിച്ചു വരുന്നതായി ഭക്തജനങ്ങള്‍ പറയുന്നു.
ടി. ഇതിനെതിരെ നിയമ നടപടികള്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജിനു വി. ഓണംതുരുത്തില്‍, സെക്രട്ടറി ശിവകുമാര്‍ ചൊക്കംമഠം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: