ബത്തേരി : പരിസ്ഥിതി സംരക്ഷണത്തില്‍ വിദ്യാലയങ്ങള്‍ക്ക് മികച്ച മാതൃക കാട്ടാനാകുമെന്ന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പ്രൊജക്ട് ഫെല്ലോയും പ്രഭാഷകനുമായ സുധീഷ് കരിങ്ങാരി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ ഓടപ്പള്ളം ഗവ.ഹൈസ്ക്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ മഴയുടെയും ചൂടിന്റെയും തോതില്‍ വരുന്ന മാറ്റങ്ങളും വിവിധ സസ്യജന്തുജാലങ്ങള്‍ നേരിടുന്ന ഭീഷണിയും സെമിനാറില്‍ വിശദീകരിച്ചു. ‘എന്റെ ഗ്രാമം എന്റെ വിദ്യാലയം’ എന്ന പേരില്‍ ഓടപ്പള്ളം ഗവ.ഹൈസ്ക്കൂള് ഈ വര്‍ഷം നടപ്പിലാക്കുന്ന വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിനോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി ചിത്രരചന ആര്‍ട്ടിസ്റ്റ് എ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാലയം തയ്യാറാക്കിയ പരിസ്ഥിതിദിന സ്റ്റിക്കര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ.വല്‍സരാജ് പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികളുടേതടക്കം ഓടപ്പള്ളത്തെ മുന്നൂറ്റന്പത് വീടുകളില്‍ പ്രകൃതിസംരക്ഷണ സന്ദേശമുള്‍ക്കൊള്ളുന്ന സ്റ്റിക്കര്‍ പതിക്കും. ആര്യലക്ഷ്മി, സിംന, കെ.പി. അഞ്ജന, അനിജ, ടി.എന്‍.ദീപ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: