കല്‍പ്പറ്റ : ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തേണ്ടത് കോടതിയോ സര്‍ക്കാരോ അല്ലെന്ന് ക്ഷേത്ര ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി.
നിലവില്‍ ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റേണ്ടത് കോടതിയോ, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഭരണസമിതികളോ അല്ല. ക്ഷേത്രാചാരങ്ങളില്‍ അനുവര്‍ത്തിക്കുന്ന ആചാരങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമായി വന്നാല്‍ ആചാര്യശ്രേഷ്ഠന്മാരും സന്യാസിമാരും അടങ്ങുന്ന ആചാര്യസഭ പരിശോധിച്ച് മാറ്റങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യും. മറ്റൊരു അഭിപ്രായ സ്വരൂപണം ഈ കാര്യത്തില്‍ ആവശ്യമില്ല.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞിട്ടില്ല. എന്നാല്‍ യൗവ്വന യുക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് മാത്രമാണ് നിരോധിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയും ആചാരവിധികളും തമ്മില്‍ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതിന് മാറ്റം വരുത്താന്‍ ബന്ധപ്പെട്ട ആചാര്യന്മാര്ക്ക് മാത്രമെ അധികാരമുള്ളൂ. ഹൈന്ദവക്ഷേത്രങ്ങള്‍ക്കും ആചാര്യന്മാര്ക്കും നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ക്ഷേത്ര ഏകോപനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ജില്ലാ അദ്ധ്യക്ഷന്‍ സി.പി.വിജയന്, കണ്‍വീനര്‍ ഗോപാലന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: