1. ഉപദേശിച്ചു കൊടുക്കേണ്ടതില്ല-പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മതി.
2. ധാര്‍മ്മിക പന്ഥാവിലൂടെയായിരിക്കണം ധനം സമ്പാദിക്കുന്നത്. ആഗ്രഹങ്ങള്‍ എപ്പോഴും മോചനത്തിനുവേണ്ടിയായിരിക്കണം.
3. തെറ്റുകള്‍ കണ്ടുപിടിക്കാനല്ല, സേവനമര്‍പ്പിക്കാനായിരിക്കണം പ്രവര്‍ത്തിയ്‌ക്കേണ്ടത്.
4. ഭ്രാന്തന്‍പോലും പലരെയും പലതിനെയും സ്‌നേഹിക്കുന്നുണ്ട്. സുബോധമുള്ള നമ്മള്‍ക്കും അതുപോലെ സാധിക്കണം.
5. ലക്ഷ്യവും മാര്‍ഗ്ഗവും അറിയാമെങ്കില്‍ ജീവിതത്തില്‍ പുരോഗമിക്കുന്നുണ്ടോ പിന്നോട്ടടിയ്‌ക്കുന്നുണ്ടോ എന്നറിയാന്‍ എളുപ്പമാണ്.
6. നിങ്ങളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി എത്രത്തോളം പോകുവാന്‍ സാധിക്കുമോ അത്രയും നടക്കുക. (ഒഴിച്ചു കൂടാന്‍ വയ്യാത്ത സാഹചര്യമാണെങ്കില്‍) ലക്ഷ്യത്തോട് ഏറ്റവും അടുത്തെത്തുമ്പോള്‍ മാത്രം, വിശ്രമിക്കുക.
7. ധര്‍മ്മത്തിനാധാരം സത്യമാണ്.
8. ഈശ്വരനെ മറക്കരുത്. ചുറ്റുമുള്ളതില്‍ മാത്രം പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുകയുമരുത്. ഒരിക്കലും ഭയപ്പെടരുത്.
9. കര്‍മ്മത്തിനാധാരം ഈശ്വരനും ഉപകരണം നിങ്ങളുമാണ്.
10. വ്യര്‍ത്ഥമായി ഒരു നിമിഷംപോലും നഷ്ടപ്പെടുത്താതിരിക്കുക.
11. ധര്‍മ്മത്തെ സംരക്ഷിച്ചാല്‍ ധര്‍മ്മം നിങ്ങളെ സംരക്ഷിക്കും.
12. ലക്ഷ്യവും മാര്‍ഗവും പ്രയാണവും ഇന്നുതന്നെ പ്രവര്‍ത്തനമണ്ഡലത്തില്‍ കൊണ്ടുവരിക. നാളേക്ക് മാറ്റിവെക്കരുത്.
















