കൊച്ചി: മുംബൈ എഫ്സിയുടെ മൂന്നു താരങ്ങള്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിയും. ഗോള്‍കീപ്പര്‍മാരായ സന്ദീപ് നന്ദി, കുണാല്‍ സാവന്ത്, പ്രതിരോധനിരക്കാരന്‍ പ്രദിക് ചൗധരി എന്നിവരുമായാണ് ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയത്. ആദ്യ സീസണില്‍ സന്ദീപ് നന്ദി ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്നു.
പരിശീലകനും മാര്‍ക്വീ താരവുമായ ഡേവിഡ് ജയിംസ് കളത്തിലിറങ്ങാത്ത സമയത്ത് സന്ദീപായിരുന്നു വല കാത്തത്. കഴിഞ്ഞ സീസണില്‍ മുംബൈയിലേക്ക് പോയി. ഇത്തവണ ഡേവിഡ് ജയിംസ് മുഴുവന്‍ സമയ പരിശീലകനായി തിരികെയെത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നാല്പ്പത്തിയൊന്നുകാരന് സന്ദീപിന്റെ തിരിച്ചുവരവ്.
കുണാല്‍ സാവന്തും മുംബൈയില്‍ സന്ദീപിന്റെ സഹായിയായിരുന്നു. ഐ ലീഗിലെ വമ്പന്മാര് കൊല്‍ക്കത്ത മോഹന്‍ബഗാനു വേണ്ടി മികച്ച പ്രകടനം നടത്തിയ പ്രദിക് ചൗധരി, ഐഎസ്എല്ലില്‍ കഴിഞ്ഞ തവണ മുംബൈയ്ക്കായും നിറഞ്ഞു കളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: