ചങ്ങനാശേരി: മാതാ അമൃതാനന്ദമയി മഠത്തിന്റെയും അമൃത യുവധര്‍മ്മധാരയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ യോഗപരിശീലനവും യുവധര്‍മ്മധാരാസംഗമവും നടത്തും. 19ന് രാവിലെ 9.30ന് ചങ്ങനാശേരി മാടപ്പള്ളി ശ്രീഭഗവതി ദേവസ്വം ഹാളില്‍ മഠാധിപതി നിഷ്ഠാമൃത ചൈതന്യ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരി ചന്ദ്രമോഹന്‍ പ്രഭാഷണം നടത്തും. മാടപ്പള്ളി ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. ഹരികൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് യോഗാചാര്യന്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ യോഗാപരിശീലനവും നടക്കും. പരിശാലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ 0481-2401323 എന്ന നമ്പറില്‍ ബന്ധപ്പെടുക.
















