ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ബിസിസിഐ ക്ഷണിച്ച അപേക്ഷകളില്‍ ഇതുവരെ ലഭിച്ചത് 57-ഓളം അപേക്ഷകള്‍. മുന്‍ ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രി, നാഷണല്‍ സെലക്ഷന് കമ്മറ്റി ചെയര്മാന് സന്ദീപ് പട്ടേലുള്‍പ്പെടെയുള്ളവര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ അപേക്ഷകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ ക്രിക്കറ്റ് ഉപദേശക സമിതിയ്ക്കു മുന്‍പാകെ നല്‍കിയിട്ടുണ്ട്. പ്രവീണ്‍ ആംറെ, വെങ്കിടേഷ് പ്രസാദ്, ബല്‍വിന്ദര്‍ സിങ് സന്ധു, സുരേന്ദ്ര ഭാവെ, ഹൃഷികേശ് കനിത്ക്കര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ അപേക്ഷ നല്കിയവരില് ഉള്‍പ്പെടുന്നു. ഇപ്പോള്‍ സിംബാബ്വെ പര്യടനം നടത്തുന്ന ടീമിന്റെ താല്‍ക്കാലിക പരിശീലകനായ സഞ്ജയ് ബംഗാര്‍ പത്രിക നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: