പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ഭരണ ഘടനാ സ്ഥാപനങ്ങള്‍ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടരുതെന്നാണ് പൊതുസമൂഹത്തിന്റെ മനസ്സെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഓമല്ലൂരില്‍ പുഷ്പകസേവാസംഘം ദേശിയ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തിമാത്രം ശക്തിയാക്കിയും പ്രാര്‍ത്ഥന സമരമാര്ഗ്ഗമാക്കിയും അന്തര്‍ദേശിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ സംരക്ഷിക്കാന്‍ ഏവരും മുന്നോട്ടുവരണം. ഇസ്ലാമത വിശ്വാസികള്‍ക്ക് മക്കപോലെയും ക്രിസ്ത്യന്‍ സമൂഹത്തിന് വത്തിക്കാന്‍ പോലെയുമാണ് നമുക്ക് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.
പുഷ്പകബ്രാഹ്മണ് സേവാസംഘം പ്രസിഡന്റ് ഡോ.പ്രദീപ് ജ്യോതി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി വിശിഷ്ഠാതിഥിയിയായിരുന്നു. സുബ്രഹ്മണ്യന് മൂസത് മുഖ്യപ്രഭാഷണം നടത്തി. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, വി.എന്‍.ഉണ്ണി, തൃക്കേട്ടനാള്‍ രാജരാജവര്‍മ്മ, രവീന്ദ്രവര്‍മ്മ അംബാനിലയം, ഹരികുമാര്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എന്‍.രാമചന്ദ്രന് ഉണ്ണി സ്വാഗതവും, കെ.എ ം.ബാലകൃഷ്ണന് നമ്പീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: