അടൂര്‍: വീടിന്മുന്നിലായി കുഴിരൂപപ്പെട്ടത് പരിഭ്രാന്തിപരത്തി.മേലൂട് പ്രവീണ്‍ഭവനില്‍ ശോഭനയുടെ വീടിന്മുന്നിലാണ് പത്തിഞ്ച് വ്യാസവും 12അടിതാഴ്ച്ചയിലുമുളള കുഴല്‍ ആക്യതിയിലുളള കുഴിരൂപപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിന്വീട്ടുടമ മുററത്തേക്കിറങ്ങിയ പ്പോയാണ് വീട്ടിലേക്കുളള വഴിയില്‍ കുഴി കണ്ടത്. ഇതോടെ ഭയചകിതയായ ശോഭന സമീപവാസികളേയും പഞ്ചായത്ത് അംഗങ്ങ ളേയും വിവരംഅറിയിച്ചു. കുഴിയില്‍ തെളിഞ്ഞവെളളവും ഉണ്ടായിരുന്നു. കുഴിരൂപപ്പെട്ട സ്ഥലത്തുകൂടി ഞായറാഴ്ച്ച വൈകിട്ട് ശോഭന നടന്നപ്പോള്‍ കാല്പുതയു ന്നതായി അനുഭവപ്പെട്ടിരുന്നു.വിവരമറിഞ്ഞ് പഞ്ചായത്ത് അംഗങ്ങളായ അഖില്‍,എ.ടി. രാധാക്യഷ്ണന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനന് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: