മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നിലവിലെ ഡ്രൈവര്‍ പിലാക്കാവ് സ്വദേശി പള്ളിതൊടി സലീം നല്കിയ അപ്പീലിലാണ് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ. എന്നാല്‍ സ്റ്റേ നീക്കി കിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നീക്കം. താത്ക്കാലിക ഡ്രൈവര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞ പത്തിന് നടന്നിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിയമിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഡ്രൈവറെ മാറ്റാന്‍ തീരുമാനിച്ചതോടെയാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹന ഡ്രൈവര്‍ നിയമനം വിവാദത്തിലായത്. ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് തന്നെ ലഭിക്കുകയും ലീഗ് അംഗം പ്രസിഡന്റാവുകകൂടി ചെയ്തതോടെ നിലവിലെ ഡ്രൈവറെ മാറ്റി ലീഗ് പ്രവര്‍ത്തകനെ നിയമിച്ചെങ്കിലും നിലവിലെ ഡ്രൈവറായ സലീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഡ്രൈവറായി തുടരാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പ്രസിഡന്റിന് തല്ക്കാലം വാഹനം ആവശ്യമില്ലെന്ന നിലപ്പാട് സ്വീകരിക്കുകയായിരുന്നു. ഇതിനിടയിലാണ് പുതിയ ഡ്രൈവറെ നിയമിക്കാന്‍ ഏപ്രില്‍ 29ന് ബ്ലോക്ക് പഞ്ചായത്തില്‍ 27/2016 നമ്പറായി തീരുമാനം എടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തിന് ഡ്രൈവര്‍ നിയമനത്തിനുള്ള അഭിമുഖം നടത്തിയത്. 48 അപേക്ഷകരില്‍ 18 പേര് അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
നിലവിലെ ഡ്രൈവറായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ നീക്കുന്നതിനെതിരെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ഭിന്നാഭിപ്രയം ഉടലെടുത്തിരുന്നു. ഇപ്പോഴാകട്ടെ സലീമിനു വേണ്ടിയുള്ള നീക്കത്തിനു പിന്നില്‍ സേവ് കോണ്‍ഗ്രസ്സ് നേതൃത്വവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: