അട്ടത്തോട്: ശബരിമല പൂങ്കാവനത്തിലുള്ള നൂറുകണക്കിന് വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി ശരണ തീര്‍ത്ഥം സേവാസമിതി . ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രിക്കുവരെ പഠിക്കുന്ന ഇരുനൂറിലേറെ കുട്ടികള്‍ക്ക് അട്ടത്തോട്ടില്‍ സ്വാന്തന ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ പത്തുവര്ഷഹ്ങളായി അട്ടത്തോട്ടിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ശരണ തീര്‍ത്ഥം സേവാസമിതിയുടേയും കൂനങ്കര മണികണ്ഠ ഗുരുകുലം വികസന സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തുവരുന്നു. അട്ടത്തോട്ടിലെ വനവാസികളുടെ ദുരിതം അകറ്റാന്‍ ഭക്ഷണം , വസ്ത്രം, കുടിവെള്ളമടക്കമുള്ള സാധനങ്ങള്‍ സമിതിയുടെ നേതൃത്വത്തില്‍ ആവശ്യമുള്ള സമയങ്ങളിലെല്ലാം നല്കിവരുന്നു. കുടിവെള്ളം സ്ഥിരമായി ലഭിക്കുന്നതിന് സമിതി വലിയൊരു കുളം നിര്‍മ്മിച്ച പെപ്പ് പൈപ്പ് ലൈനും സ്ഥാപിച്ചിരുന്നു. അട്ടത്തോട്ടിലേയും പൂങ്കാവനത്തിലെ മറ്റ് പ്രദേശങ്ങളിലേയും കുട്ടികളുടെ സംരക്ഷണത്തിനായാണ് കുനങ്കരയിലെ മണികണ്ഠാ ഗുരുകുലം പ്രവര്‍ത്തിക്കുന്നു. അട്ടത്തോട് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മണികണ്ഠ ഗുരുകുലം രക്ഷാധികാരി ജനാര്ദ്ദനനര് ഉദ്ഘാടനം ചെയ്തു. മണികണ്ഠ ഗുരുകുലം സെക്രട്ടറി ഷൈന്‍ .ജി.കുറുപ്പ് നിര്‍വ്വഹിച്ചു. എന്‍.ജി.രവീന്ദ്രന് സ്വാഗതവും മഞ്ജു നന്ദിയും പറഞ്ഞു. കോന്നി ശബരിസേവാസമിതിയുടെ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍നായര്‍, ജോ.സെക്രട്ടറി ശശി, ആര്‍എസ്എസ് ശബരിഗിരി ജില്ലാ സഹകാര്യവാഹ് ജി.രജീഷ്, ധര്‍മ്മജാഗരണ്‍പ്രമുഖ് നന്ദകുമാര്‍, രവി കുന്നേക്കാട്, മണികണ്ഠ ഗുരുകുലം വികസന സമിതിയംഗങ്ങളായ ബാബുകൃഷ്ണകല, ഷിജു ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: