കരിക്കാട് ക്ഷേത്രത്തിനെ കുറിച്ച് ജന്മഭൂമി സംസ്‌കൃതിപേജില്‍ വന്നലേഖനം ഏറെ ഹൃദ്യമായി. പൗരാണികമായ ഈ മഹാക്ഷേത്രത്തിനെ കുറിച്ച് ഇപ്പോഴത്തെതലമുറയ്‌ക്ക്അറിവില്ലാത്ത പലതും ആ ലേഖനം വഴിതിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന ഒന്നുരണ്ട് കാര്യങ്ങള്‍ ശരിയല്ലെന്ന് പഴയചിലര്‍ പറഞ്ഞു. വടക്കുംതേവര്‍ എന്ന വേലായുധസ്വാമിക്ഷേത്രം ആണ് ഏറ്റവുംപഴയ ക്ഷേത്രം. എന്നാല്‍ അവിടുത്തെ പ്രതിഷ്ഠ ഏതോകാലത്ത് തിരിച്ചു കിട്ടാത്തവണ്ണം നഷ്ടപ്പെട്ടു. അതിനാല്‍ ഗ്രാമക്കാര്‍ പുതിയ ബിംബം തയ്യാറാക്കി പ്രതിഷ്ഠിക്കുവാന്‍ ഒരുങ്ങി. ആ ശുഭമുഹൂര്‍ത്തത്തില്‍ കുളത്തില്‍ നിന്ന് ശംഖനാദം മുഴങ്ങിയത്രേ. പഴക്കമേറിയ നഷ്ടപ്പെട്ടെന്നു കരുതിയ ചൈതന്യവത്തായ ആവിഗ്രഹം കുളത്തില്‍ കിടക്കുന്നുണ്ടെന്നു പ്രശ്‌നവശാല്‍ തിരിച്ചറിയുകയായിരുന്നു. ബാലമുരുകസ്വാമിയായി ആവിഗ്രഹത്തിനെ മറ്റോരു ശ്രീകോവിലുണ്ടാക്കി പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു.
മേടം 24 എന്ന തീയ്യതികണക്കിന് ഈക്ഷേത്രത്തില്‍ നടക്കുന്ന നാളികേരമേറ് വിശേഷപ്പെട്ട ഒന്നാണ്. മീനമാസത്തില്‍ എന്നാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. കൃഷിക്കാരാല്‍ നിറയപ്പെട്ട ഈഗ്രാമത്തില്‍ വര്‍ഷക്കാലം അനുഗൃഹീതമായി, നല്ലവിളവുണ്ടാകുന്നതിനായിനാട്ടുകാര്‍ നടത്തുന്ന വഴിപാടാണിത്. ഈദിവസം വൈകുന്നേരം നാലുമണി നേരത്ത് ക്ഷേത്രം തുറന്ന് സോപാനത്തിന് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന നാളികേരം മേല്‍ശാന്തി യഥാവിധി പൂജചെയ്ത്അവാകാശികള്‍ക്ക് ഓരോനാളികേരം നല്‍കി ബാക്കിയുള്ളതെല്ലാം തിരുമുറ്റത്തെ പ്രത്യേകകല്ലില്‍ എറിഞ്ഞുടയ്‌ക്കും. ഇതു പ്രസാദമായി സ്വീകരിക്കുവാനും നല്ലതിരക്കായിരുക്കും. ഏകദേശം അഞ്ഞുറില്‍പരം നാളികേരം ഈചടങ്ങിനായി നാട്ടുകാരം ഊരാഴ്മക്കാരും ക്ഷേത്രത്തില്‍ എത്തിയ്‌ക്കും. അതുപോലെ മൂസതുമാരുടേതായിരുന്നുവത്രേ കരിക്കാടു ക്ഷേത്രം. അതിന്റെ അവകാശമായി വിളക്കുവയ്‌ക്കുന്നത് മൂസതുമാര്‍തന്നയാണ്. അതുപോലെ വാരമിരിക്കലിനെ കുറിച്ച് സൂചിപ്പിച്ചതിലും ശരികേടുണ്ട്. എല്ലാവെളുത്തഷ്ഷ്ഠിക്കുമാത്രമാണ് ഈ ചടങ്ങ്. ഈ ദേവസ്വത്തിന്കീഴില്‍ ആറുക്ഷേത്രമുണ്ട് അതില്‍ മൂന്നെണ്ണം അയ്യപ്പന്‍ തന്നെയാണ്.
പാലിശേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
(9496702912)
















