Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവിയെ സാക്ഷിയാക്കി രാജ്യഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 07:33 pm IST
in Samskriti

ഗത്വാളയോദ്ധ്യാം നൃപ ശ്രേഷ്‌ഠോ

ഗൃഹം രാജ്ഞ: സുഹൃദ് വൃത:

ശത്രുജിന്മാതരം പ്രാഹ പ്രണമ്യ

ശോകസങ്കുലാം

മാതര്‍ന്ന തേ മയാ പുത്ര: സംഗ്രാമേ

നിഹത:കില

ന പിതാ തേ യുധാജിച്ച ശപേ തേ

ചരണൗ തഥാ

വ്യാസന്‍ തുടര്‍ന്നു: സുഹൃദ് ജനങ്ങളുമായി അയോദ്ധ്യയില്‍ എത്തിയ സുദര്‍ശനന്‍ ആദ്യം തന്നെ ശത്രുജിത്തിന്റെ അമ്മയെക്കണ്ട് നമസ്‌കരിച്ചു. ‘അമ്മേ, അമ്മയുടെ അച്ഛന്‍ യുധാജിത്തിനെയും പുത്രന്‍ ശത്രുജിത്തിനെയും ഞാനല്ല വധിച്ചത്. സാക്ഷാല്‍ ദുര്‍ഗ്ഗയാണ് അത് ചെയ്തത്. അതില്‍ എന്നെ പഴിക്കരുതേ. പുത്രന്‍ മരിച്ചതില്‍ ദുഃഖിക്കരുത്.

എല്ലാം കര്‍മ്മഫലം തന്നെയാണ്. അമ്മയ്‌ക്ക് ദാസനായി ഞാനുണ്ട്. എന്റെ മാതാവ് മനോരമയും അവിടുന്നും എനിക്ക് ഒരുപോലെയാണ്. നന്മതിന്മകള്‍ നിറഞ്ഞ അനുഭവങ്ങള്‍ സ്വകര്‍മ്മവശാല്‍ ഉണ്ടാകുന്നവയാണ്. അത് അനുഭവിച്ചു തന്നെ തീരണം. ഹര്‍ഷവും ശോകവും ശത്രുക്കളാണ്. രണ്ടിലും അധികമായി മുഴുകരുത്. ജഗത്ത് നമുക്ക് അധീനമല്ല. എല്ലാം ദൈവാധീനമാണ്. ബുദ്ധിയുള്ളവര്‍ അഴലില്‍ അമിതമായി മാഴ്കുകയില്ല.

പാവകളിക്കാരന്റെ കയ്യിലെ പാവപോലെയാണ് നാം കര്‍മ്മത്തിനടിപ്പെട്ടു ജീവിക്കുന്നത്. ഞാന്‍ കാട്ടില്‍ ജീവിക്കുമ്പോഴും ദുഃഖിക്കുകയുണ്ടായില്ല. അതെന്റെ കര്‍മ്മഫലമെന്നേ കരുതിയുള്ളു. ഇവിടെ എന്റെ മുത്തശ്ശന്‍ മരിച്ചപ്പോള്‍ അമ്മ എന്നെയും കൊണ്ട് കാട്ടില്‍പ്പോയി. കൈയിലുണ്ടായിരുന്ന വസ്ത്രവും പണവും കൊള്ളക്കാര്‍ കൊണ്ടുപോയി. വഴിയാധാരയായ അമ്മ എന്നെയുംകൊണ്ട് ഭരദ്വാജന്റെ ആശ്രമത്തില്‍ അഭയം തേടി. വിദല്ലനും ഒരായയും ഞങ്ങള്‍ക്ക് കൂട്ട് വന്നിരുന്നു. മുനിമാരും അവരുടെ പത്‌നിമാരും ഞങ്ങളെ സ്‌നേഹമൂട്ടി കായ്‌കനികള്‍ തന്ന് സംരക്ഷിച്ചു. അന്ന് എനിക്ക് ദുഃഖമോ ഇപ്പോള്‍ ജയത്തില്‍ ആഹ്ലാദമോ തോന്നുന്നില്ല. ആരോടും എനിക്ക് പകയുമില്ല.

രാജകീയമായ സദ്യയേക്കാള്‍ കാട്ടിലെ വരിനെല്ലരിച്ചോറാണെനിക്ക് പഥ്യം. രാജഭോഗിക്ക് വരുന്ന അസുഖങ്ങള്‍ അതുകൊണ്ട് വരികയില്ലല്ലോ. ധര്‍മ്മചരണമാണ് അറിവുള്ളവന്റെ കടമ. അതിനായി ഇന്ദ്രിയങ്ങളെ അടക്കുകയും വേണം. അങ്ങനെയുള്ള ധര്‍മ്മിഷ്ഠന് നരകഭയം വേണ്ട. അമ്മേ, മര്‍ത്ത്യജന്മം അതിദുര്‍ലഭം. പുണ്യഭൂമിയായ ഭാരതത്തില്‍ ജനിക്കുന്നത് തന്നെ അതിവിശിഷ്ടം. ആഹാരാദി സുഖങ്ങള്‍ എല്ലാ പ്രാണികള്‍ക്കും സഹജമാണല്ലോ. എന്നാല്‍ മനുഷ്യനുമാത്രമേ മോക്ഷസാദ്ധ്യതയുള്ളൂ. അതിനാല്‍ ദുര്‍ലഭമായ മനുഷ്യജന്മം ധര്‍മ്മാനുഷ്ഠാനത്തിനായി വിനിയോഗിക്കണം.’

മകന്റെ വാക്കുകള്‍കേട്ട് ശോകം വെടിഞ്ഞ ലീലാവതി ഇങ്ങനെ പറഞ്ഞു: ‘എന്റെ അച്ഛന്‍ ബലമായി പിടിച്ചടക്കിയതാണ് രാജ്യം. എന്റെ മകനും അതിന് കൂട്ട് നിന്നു. അന്നവരെ തടുക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ. അതിനാല്‍ ഞാനാണ് തെറ്റുകാരി. അവര്‍ക്ക് അവരവരുടെ കര്‍മ്മഫലം തന്നെയാണ് ലഭിച്ചത്. അതില്‍ ഞാന്‍ ദുഃഖിക്കുന്നില്ലിപ്പോള്‍. സ്വകര്‍മ്മഫലമോര്‍ത്ത് മാത്രമേ എനിക്ക് ശോകമുള്ളു. പുണ്യാത്മാവായ നീയെന്റെ മകന്‍ തന്നെയാണ്.

മനോരമ എന്റെ സഹോദരിയും. നിന്നില്‍ എനിക്ക് ക്രോധമോ എന്നിലിപ്പോള്‍ ശോകമോ ഇല്ല. മഹാഭാഗനായ നീ രാജ്യം ഭരിച്ചാലും. ദേവിയുടെ പ്രസാദം നിന്നെ സദാ വിജയിയാക്കട്ടെ. ഇപ്പോള്‍ ഈ രാജ്യം ശത്രുരഹിതമായി. ‘സുദര്‍ശനന്‍ മാതാവിനെ നമസ്‌കരിച്ച ശേഷം മനോരമയുടെ കൊട്ടാരത്തിലെത്തി. മന്ത്രിമാരെ വിളിച്ചു മുഹൂര്‍ത്തം കുറിപ്പിച്ചു. ‘മധുരമനോജ്ഞമായ ഒരു സ്വര്‍ണ്ണ സിംഹാസനം തീര്‍പ്പിച്ച് അവിടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ വരമായി സദാ നല്‍കുന്ന ജഗദംബയെ കുടിയിരുത്തണം. ആ ദേവിയെ പൂജിച്ചു കൊണ്ട് രാമാദിരാജാക്കന്മാര്‍ പണ്ട് ചെയ്തിരുന്നതുപോലെ ഞാന്‍ രാജ്യം ഭരിച്ചുകൊള്ളാം.

നാട്ടുകാരും ഈ ദേവിയെ സദാ പൂജിക്കണം പരാശക്തിയായ അംബിക അവരുടെ എല്ലാ അഭീഷ്ടങ്ങളെയും സാധിപ്പിക്കും. മന്ത്രിമാര്‍ ഉടനെ ശില്‍പ്പികളെ വരുത്തി. അതിസുന്ദരമായ ഒരു മന്ദിരം പണിത് അതിനുള്ളിലെ ശ്രീകോവിലില്‍ കമനീയമായ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചു. ബ്രാഹ്മണര്‍ വേദഘോഷങ്ങളോടെ ഹോമങ്ങള്‍ നടത്തി. പൊടിപൂരമായി ഉത്സവമായിത്തന്നെ പ്രതിഷ്ഠാകര്‍മ്മം കൊണ്ടാടി. നാനാവിധത്തിലുള്ള പൂജകള്‍ നടത്തിചെയ്തശേഷം കുമാരന്‍ പൈതൃകമായി കിട്ടിയ രാജ്യഭാരം ഏറ്റെടുത്തു.

ജഗദംബികയുടെ യശസ്സും രാജ്യത്തിന്റെ കീര്‍ത്തിയും എങ്ങും പരന്നു. സാമന്തരാജാക്കന്മാരെയും ധര്‍മ്മിഷ്ഠമായ പാതയിലേയ്‌ക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. ശ്രീരാമനെപ്പോലെ, ദിലീപപുത്രനായ രഘുവിനെപ്പോലെ, പ്രജകള്‍ക്ക് അനുദിനം അഭിവൃദ്ധിയെ പ്രദാനം ചെയ്തുകൊണ്ട് സുദര്‍ശനന്‍ രാജ്യം ഭരിച്ചു. നീതി, ക്ഷേമം, വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നിവ കൃത്യമായി പാലിക്കപ്പെട്ടു. സാമന്ത രാജാക്കന്മാരും അവര്‍ക്കൊത്തവണ്ണം ദേവീക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. അധര്‍മ്മത്തില്‍ ആര്‍ക്കും താല്‍പ്പര്യമില്ലാതെയായി. ദേവീപൂജ നാട്ടിലെങ്ങും പുകള്‍ നേടി. സുബാഹു രാജാവും കാശിയില്‍ വലിയൊരു ദുര്‍ഗ്ഗാക്ഷേത്രം നിര്‍മ്മിച്ചു. ദേവിയുടെ ശുഭവിഗ്രഹം അവിടെയും പ്രതിഷ്ഠിച്ചു പൂജിച്ചു.

കാശിയിലെ വിശ്വനാഥനൊപ്പം ദുര്‍ഗ്ഗയെയും ജനങ്ങള്‍ പൂജിച്ചു വന്നു. ദുര്‍ഗ്ഗാദേവിയുടെ പ്രശസ്തി എല്ലാടവും പരന്നു. സമസ്ത ഭാരതദേശത്തും എല്ലാ വര്‍ണ്ണക്കാരും ഭവാനീപൂജ നടത്താന്‍ ഇടയായത് ഇങ്ങനെയാണ്. വേദോക്തമായ സ്‌തോത്രങ്ങള്‍ ജപിച്ചുകൊണ്ട് ശക്തിയെ പൂജിച്ച് ജനങ്ങള്‍ ധ്യാനത്തില്‍ മുഴുകി. നവരാത്രികള്‍ തോറും ഹോമയജ്ഞനങ്ങളും അര്‍ച്ചനയും ചെയ്ത് അവര്‍ ദേവീപൂജ സാഘോഷം കൊണ്ടാടി.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.