രാജപുരം: ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.മൈമൂന ടീച്ചര്‍ വിദ്യാര്‍ത്ഥികളായ, മുഹമ്മദ് മന്‍സൂര്‍, അശ്വതി, അഹമ്മദ്, മഷൂദ് എന്നിവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജന്മഭൂമി ഡവലപ്മെന്റ് മാനേജര്‍ കെ.ബി.പ്രജില്‍ സംസാരിച്ചു. ഹയര്‍സെക്കണ്ടറി അധ്യാപകനായ എസ്.ഷംലാല്‍, ഗീത പുതുക്കോട്, എ.മുരുഗന്, പ്രശാന്ത് പരപ്പ, അശ്വിനി, ജന്മഭൂമി കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ രവീന്ദ്രന് കൊട്ടോടി, രാജപുരം ഏരിയ റിപ്പോര്‍ട്ടര്‍ നൗഷാദ് ചുള്ളിക്കര, ഏജന്റ് മുത്തലി എന്നവര്‍ സംബന്ധിച്ചു. അധ്യാപകരായ സി.സി.ജോയ് സ്വാഗതവും, സുകുമാരന്‍ പെരിയച്ചൂര്‍ നന്ദിയും പറഞ്ഞു. വ്യവസായിയായ എന്‍.ഭാസ്കരന്, എ.സി.ബാലകൃഷ്ണന് മുണ്ടമാണി എന്നിവരാണ് ഒരു വര്‍ഷത്തേക്ക് 10 പത്രം സ്കൂളിലേക്ക് സംഭവാന നല്‍കുന്നത്.
രാജപുരം: കൊട്ടോടി പേരടുക്കം ശ്രീ ശങ്കര വിദ്യാമന്ദിരത്തില്‍ ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി ആരംഭിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ രവീന്ദ്രന് കൊട്ടോടി സ്കൂള്‍ ലീഡര്‍മാരായ വേദശ്രീ, കൃഷ്ണനന്ദന എന്നിവര്‍ക്ക് ജന്മഭൂമി പത്രം നല്കി ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ഡവലപ്മെന്റ് മാനേജര്‍ കെ.ബി.പ്രജില്‍ സംബന്ധിച്ചു. അധ്യാപികമാരയ സി.പ്രേമ, പുഷ്പ, കമലാക്ഷി, ഭാരതി, സുധ, പവിത്ര, സൗമ്യ എന്നിവര്‍ സംസാരിച്ചു. വ്യവസായിയായ പ്രദീപ് മഞ്ഞങ്ങാനമാണ് ജന്മഭൂമി പത്രം സംഭവാന ചെയ്തത്.
കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന അമൃതം മലയാളം പദ്ധതി പ്രിന്‍സിപ്പല്‍ എം.മൈമൂന ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മഭൂമി പത്രം നല്കി ഉദ്ഘാടനം ചെയ്യുന്നു
പേരടുക്കം ശ്രീ ശങ്കര വിദ്യാമന്ദിരത്തില്‍ നടന്ന അമൃതം മലയാളം പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക്
പത്രം നല്കി ജന്മഭൂമി റിപ്പോര്‍ട്ടര്‍ രവീന്ദ്രന് കൊട്ടോടി ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: