കൊട്ടോടി: ബാലഗോകുലങ്ങള്‍ സാംസ്കാരിക വിദ്യാലയങ്ങളാണെന്ന് സാഹിത്യകാരനും നിരൂപകനുമായ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. കൊട്ടോടി ശ്രീ ശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പേരടുക്കത്ത് നടന്ന അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക മൂല്യങ്ങളെ ബാലഗോകുലം കുട്ടികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ കര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. നമ്മുടെ പാരമ്പര്യങ്ങളെ കണ്ടെത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യകാല ബാലഗോകുലം പ്രവര്ത്തകന് കെ.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. വി.വി.കുഞ്ഞിരാമന്, രവീന്ദ്രന് കൊട്ടോടി, ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. മജീഷ്യന്‍ ബാലചന്ദ്രന് കൊട്ടോടി മാജിക്കിലൂടെ കുട്ടികള്‍ക്ക് അറിവിന്റെ വിദ്യകള്‍ പകര്‍ന്നു.
ചടങ്ങില്‍ എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബാലഭാരതം പരിപാടിയില്‍ തിരിതെളിയിച്ച ശ്രദ്ധതമ്പാന് പ്രത്യേക ഉപഹാരം നല്കി. എം.മനീഷ് കുമാര്‍ നന്ദി പറഞ്ഞു.
കൊട്ടോടി ശ്രീ ശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന യോഗം
സുകുമാരന്‍ പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: