വടകര: പ്രകൃതി വിരുദ്ധ പീഡനത്തിന് വടകരയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. അഴിത്തല സാന്റ്ബാങ്ക്‌സ് പീടിയേക്കല്‍ പുതിയ പുരയില്‍ സുനീറി(39)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ പിടിയിലായത്. സ്‌കൂളിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ പതിമൂന്ന് വയസ്സുകാരനെ വണ്ടി നിര്‍ത്തിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീരഞ്ചേരിയില്‍നിന്ന് പുതിയ സ്റ്റാന്‍ഡിലേക്കാണ് കുട്ടി ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോറിക്ഷയിയിലെ മറ്റു യാത്രക്കാരോടൊപ്പം പുതിയ സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ തുനിഞ്ഞപ്പോള്‍ മഴയായതുകൊണ്ട് സ്‌കൂളില്‍ എത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഡ്രൈവര്‍ കൊണ്ടുപോവുകയായിരുന്നു. സംഭവത്തിനു ശേഷം സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. ഇവര്‍ അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ വടകര പോലീസില്‍ പരാതി നല്‍കി. ഓട്ടോറിക്ഷയുടെ നമ്പര്‍ കുട്ടി രേഖപ്പെടുത്തിയതിനാല്‍ പ്രതിയെ ഉടന്‍ പിടികൂടാനായി. ഇയാള്‍ക്കെതിരെ ബാലപീഡന നിരോധന നിയമപ്രകാരം കേസെടുത്തു.
















