ഏറ്റുമാനൂര്‍: ഹാസ്യ സാമ്രാട്ട് എസ്.പി പിള്ളയുടെ മുപ്പത്തിരണ്ടാമത് ചരമവാര്‍ഷികം ഏറ്റുമാനൂര്‍ ഹിന്ദുമതപാഠ ശാല ഹാളില്‍ നടന്നു. ഏറ്റുമാനൂര്‍ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്.പി പിള്ളയുടെ പുത്രന്‍ കലാനിലയം സതീഷ് ചന്ദ്രന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നു നടന്ന സാസ്‌കാരിക സമ്മേളനം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആലപ്പി രംഗനാഥ് (സംഗീതം) ഡോ. കുടമാളൂര്‍ ശര്‍മ (ജോതിഷം) ഇ.എസ് .ബിജു, ജയിംസ് പുളിക്കല്‍ (പൊതുപ്രവര്‍ത്തകര്‍) കാണക്കാരി ജോസ്, അനില്‍ കുറിച്ചിത്താനം, അരുണ്‍ഘോഷ് (മാധ്യമ പ്രവര്‍ത്തകര്‍) സംക്രാന്തി നസീര്‍ (സിനിമ)എന്നിവരേയും മുതിര്‍ന്ന ഫോട്ടോഗ്രാഫറായ ചിത്രാ കൃഷ്ണന്‍കുട്ടിയെയും ആദരിച്ചു. കൈനകരി ഷാജി ,ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, രാജു എബ്രഹാം, മുരളി തകിടിയേല്‍, ആര്‍.രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു പഠനോപകരണ വിതരണം നഗരസഭാ ചെയര്‍മാന്‍ ജയിംസ് പ്ലാക്കി തൊട്ടി നിര്‍വ്വഹിച്ചു.
















