പാമ്പാടി: പഞ്ചായത്ത് 3-ാം വാര്‍ഡ് കാട്ടാംകുന്ന് പൊന്നപ്പന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 117-ാം നമ്പര്‍ അങ്കണവാടിയുടെ ശോചനീയാവസ്ഥ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി സന്ദര്‍ശിച്ച് വിലയിരുത്തി.
കാലാകാലങ്ങളായി വാര്‍ഡ് ഭരിച്ച ഇടതു-വലതു മെമ്പര്‍മാരുടെ അനാസ്ഥയാണ് പിഞ്ചുകുട്ടികളുടെ ജീവന് ഭീഷണിയാകുന്നതരത്തില്‍ അങ്കണവാടിയുടെ അപകടാവസ്ഥയിലെത്തുവാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി മെമ്പറാണ് എന്ന ഒറ്റക്കാരണത്താല്‍ വാര്‍ഡിന്റെ വികസനത്തെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി നിരാകരിക്കുന്നത്. മെമ്പര്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഫണ്ടിനെപ്പറ്റി ശബ്ദിക്കാതിരുന്നവര്‍ ഇപ്പോള്‍ പത്രപ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്. കുട്ടികളുടെ ജീവനെക്കുറിച്ചോര്‍ത്ത് രക്ഷിതാക്കള്‍ അങ്കണവാടിയിലേക്ക് അയക്കുന്നില്ല. പാവപ്പെട്ട കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ യുഡിഎഫ് നടത്തുന്ന ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയണം.
അടിയന്തിരമായി ഫണ്ട് അനുവദിച്ച് അങ്കണവാടി പുനരുദ്ധരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലം കമ്മിറ്റി തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. സന്ദര്‍ശനത്തില്‍ വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍, ബിജെപി പഞ്ചായത്ത് ജന.സെക്രട്ടറി പ്രദീപ്, സെക്രട്ടറി മുരളീധരന്‍ നായര്‍, കുട്ടികളുടെ രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയ അമ്പതോളം പേര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
















